കൊ​ങ്ക​ണി നാ​ട​കം "റാ​വു മ​മ്മാ​ലെ വോ​റാ​ണ്' നാ​ളെ കോ​ഴ​ഞ്ചേ​രി​യി​ൽ അ​ര​ങ്ങേ​റും
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട:​കേ​ര​ള കൊ​ങ്ക​ണി ക​ൾ​ച്ച​റ​ൽ ഫോ​ർ​ട്ടി​ന്‍റെ ബാ​ന​റി​ൽ കൊ​ങ്ക​ണി ഭാ​ഷാ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ കൊ​ങ്ക​ണി ഭാ​ഷാ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം, എ​റ​ണാ​കു​ളം പു​ന്ന​ക്ക​ൽ സ്വ​ദേ​ശി ച​ന്ദ്ര​ബാ​ബു ഷെ​ട്ടി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച റാ​വു അ​മ്മാ​വ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത് എ​ന്ന​ർ​ഥം വ​രു​ന്ന കൊ​ങ്ക​ണി നാ​ട​കം റാ​വു മ​മ്മാ​ലെ വോ​റാ​ണ് കോ​ഴ​ഞ്ചേ​രി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ രാ​ത്രി ഏ​ഴി​ന് ന​ട​ക്കും.
മം​ഗ​ലാ​പു​ര​ത്തു ന​ട​ന്ന വി​ശ്വ കൊ​ങ്ക​ണി നാ​ട​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന നാ​ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ട​ക്കം കേ​ര​ള​ത്തി​നു അ​ക​ത്തും പു​റ​ത്തും ഒ​ട്ടേ​റെ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഈ ​കൊ​ങ്ക​ണി നാ​ട​ക​ത്തി​ൽ വി.​എ​ൻ. സു​രേ​ഷ് റാ​വു, എ. ​പി. ഭാ​നു​പ്ര​കാ​ശ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ന്ന് കേ​ര​ള കൊ​ങ്ക​ണി ക​ൾ​ച്ച​റ​ൽ ഫോ​ർ​ട്ട് സെ​ക്ര​ട്ട​റി ഗ​ണേ​ഷ് ഷെ​ട്ടി അ​റി​യി​ച്ചു.