അ​മി​ത്ഷാ നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന അ​മി​ത്ഷാ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ ​നാ​ളെ ഉച്ച​ക​ഴി​ഞ്ഞ് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റിൽ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹം റോ​ഡ് മാ​ർ​ഗം പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ്ഷോ​യി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും ജ​ന​റ​ൽ ആ​ശു​പ​ത്രി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, അ​ബാ​ൻ ജം​ഗ്ഷ​ൻ വ​ഴി മു​നി​സി​പ്പ​ൽ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പം റോ​ഡ്ഷോ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​മി​ത് ഷാ ​പ്ര​സം​ഗി​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.