വോ​ട്ട് എ​വി​ടേ​ക്ക് ? നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം
Thursday, April 18, 2019 11:37 PM IST
യു​ഡി​എ​ഫ്
യു​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട​യി​ൽ വ​ൻ​മു​ന്നേ​റ്റം കു​റി​ക്കും. പ​രാ​ജ​യം മു​ന്നി​ൽ​ക്ക​ണ്ട എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​രം​താ​ണ രാ​ഷ്‌ട്രീയ​ക്ക​ളി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. യാ​തൊ​രു ക​ഴ​ന്പു​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളി​ലൂ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​യും കു​ടും​ബ​ത്തെ​യും അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.
സ​ർ​വേ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം എ​ൽ​ഡി​എ​ഫി​ന് വി​റ​ളിപൂ​ണ്ടി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ ഒ​രു കു​റ​വും ഉ​ണ്ടാ​കു​ക​യി​ല്ല. ശ​ബ​രി​മ​ല​യി​ൽ അ​ട​ക്കം യു​ഡി​എ​ഫ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​യ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​ത്തി​ൽ ഒ​രു മ​തേ​ത​ര സ​ർ​ക്കാ​രു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കും.
ബി​ജെ​പി ന​ട​ത്തു​ന്ന വ​ർ​ഗീ​യ പ്രീ​ണ​ന, മ​താ​ധി​ഷ്ഠി​ത പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ നാ​ടി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്ന തി​രി​ച്ച​റി​വ് വോ​ട്ട​ർ​മാ​ർ​ക്കു​ണ്ട്.
നാ​ല് വോ​ട്ട് കൂ​ടു​ത​ൽ കി​ട്ടാ​ൻ വേ​ണ്ടി ബി​ജെ​പി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​നു ത​ന്നെ ആ​പ​ത്താ​ണ്.

- ബാ​ബു ജോ​ർ​ജ്.
എ​ൽ​ഡി​എ​ഫ്
പ​ത്ത​നം​തി​ട്ട​യി​ൽ എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​ചോ​ർ​ച്ച​യി​ല്ല. എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നു മ​റി​ച്ചു ന​ൽ​കു​മെ​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ ആ​രോ​പ​ണം മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ല. വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കും.
20 ശ​ത​മാ​നം വോ​ട്ടു പോ​ലും എ​ൽ​ഡി​എ​ഫി​നു ല​ഭി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നെ അ​വ​രു​ടെ സം​ര​ക്ഷ​ക​രാ​യി ക​ണ്ട​വ​രാ​ണ്. ഇ​വ​രു​ടെ​യി​ട​യി​ൽ അ​സ്വ​സ്ഥ​ത​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ഗൂഢ​ശ്ര​മ​മു​ണ്ട്.
കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു പ​ര​ന്പ​രാ​ഗ​ത​മാ​യി വോ​ട്ടു ചെ​യ്തു​വ​രു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. അ​വ​രു​ടെ വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​കാ​നു​ള്ള ഒ​രു സാ​ധ്യ​ത​യും കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ യു​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കും
പു​റ​മേ​നി​ന്നു​ള്ള​വ​രെ ഇ​റ​ക്കി ആ​ൾ​ക്കൂ​ട്ടം കാ​ട്ടു​ക​യും ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ നി​ര​ത്തു​ക​യും ചെ​യ്താ​ൽ വോ​ട്ടാ​കി​ല്ല. എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും മ​ണ്ഡ​ല​ത്തി​നു പു​റ​മേ നി​ന്നു​ള്ള​വ​രാ​ണ്. 21നു ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​വ​രെ​ല്ലാം സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോ​കേ​
ണ്ടി​വ​രും.
- കെ. ​അ​ന​ന്ത​ഗോ​പ​ൻ, എ.​പി. ജ​യ​ൻ, ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, അ​ല​ക്സ് ക​ണ്ണ​മ​ല.

എ​ൻ​ഡി​എ
പ​ത്ത​നം​തി​ട്ട​യി​ലെ 13 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ നി​ന്നാ​ണ് ബി​ജെ​പി​ക്കും വോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു മാ​ത്രം ബി​ജെ​പി അ​ക്കൗ​ണ്ടി​ലേ​ക്ക് ക​ണ​ക്കു കൂ​ട്ടേ​ണ്ട​തി​ല്ല. വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​രു​ടെ​യും വോ​ട്ടു​ക​ൾ ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്നു.
വി​ക​സ​നം, വി​ശ്വാ​സം ഈ ​മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടു യോ​ജി​പ്പു​ള്ള വോ​ട്ട​ർ​മാ​ർ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കും. സ​ത്യ​സ​ന്ധ​മാ​യ രാ​ഷ്്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ബി​ജെ​പി​ക്കു​ള്ള പി​ന്തു​ണ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. രാ​ഷ്്ട്രീ​യ സാ​ഹ​ച​ര്യം എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്.
.- പി.​കെ. കൃ​ഷ്ണ​ദാ​സ്, അ​ശോ​ക​ൻ കു​ള​ന​ട.