അ​ടൂ​ർ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു ‌‌
Thursday, April 18, 2019 11:37 PM IST
അ​ടൂ​ർ: അ​ടൂ​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പ് മു​ട്ടു​ന്നു.
ആ​വ​ശ്യ​ത്തി​ന് സ്ഥ​ല സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് മൂ​ലം ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ​യാ​യി.
അ​ടൂ​ർ പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ഴു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കു​ടു​സു​മു​റി​യി​ൽ തി​ങ്ങി​നി​റ​ഞ്ഞാ​ണ് ജി​വ​ന​ക്കാ​ർ ഇ​രി​ക്കു​ന്ന​ത്. ഇ​വി​ടെ മേ​ശ​യും ക​സേ​ര​യും ഫ​യ ലു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള അ​ല​മാ​ര​യും കൂ​ടി​യാ​കു​ന്ന​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന ജ​ന ങ്ങ​ൾ​ക്ക് മു​റി​ക്കു​ള്ളി​ൽ പോ​ലും ക​യ​റാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
ഫ​യ​ലു​ക​ൾ സൂ​ക്ഷിക്കാ​നി​ട​മി​ല്ല.
താ​ഴ​ത്തെ നി​ല​യി​ലാ​ണ് റ​വ​ന്യൂ വി​ഭാ​ഗം, ജ​ന​റ​ൽ വി​ഭാ​ഗം, ഹെ​ൽ​ത്ത് വി​ഭാ​ഗം, ഫ്ര​ണ്ട് ഓ ​ഫീ​സ്, ജ​ന സേ​വ​ന​കേ​ന്ദ്രം എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ സൂ​പ്ര​ണ്ട് ഉ​ൾ​പ്പെ​ടെ 10 ജീ​വ​ന​ക്കാ​രാ​ണ് ഇ​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ക​സേ​ര​ക​ളും മേ​ശ​യും കൂ​ടി​യാ​കു​ന്ന​തോ​ടെ നി​ന്ന് തി​രി യാ​നി​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
ജ​ന​റ​ൽ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ളി​ൽ ഒ​രു മൂ​ല​യി​ലാ​ണ് ക്യാ​ഷ് കൗ​ണ്ട​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം, ചെ​യ​ർ​പേ​ഴ്സ​ൺ, വൈ​സ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​ടെ മു​റി​യും പ്ലാ​നിം​ഗ് വി​ഭാ​ഗം, കൗ​ൺ​സി​ൽ ഹാ​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത് മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ്.
താ​ഴ​ത്തെ നി​ല​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​ട​നാ​ഴി​ക്കി​രു​വ​ശ​വും അ​ല​മാ​ര​ക​ൾ വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തു വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
ഇ​പ്പോ​ൾ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‌ മു​ക​ളി​ൽ പ്രൊ​ഫൈ​ൽ ഷീ​റ്റ് കൊ​ണ്ട് മേ​ൽ​ക്കൂ​ര ഉ​ണ്ടാ ക്കി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം നി​ർ​മിക്കാ​ൻ ടൗ​ൺ ഹാ​ൾ നി​ന്ന സ്ഥ​ലം വി​ട്ട് ന​ല്കി​യി​രു​ന്നു. ഇ​വി​ടെ നി​ന്ന ടൗ​ൺ ഹാ​ൾ പൊ​ളി​ച്ച ശേ​ഷ​മാ​ണ് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം ബൈ​പാ​സ് റോ​ഡ​രി​കി​ലെ പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് നി​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യാ​ലോ എ​ന്ന ചി​ന്ത ഉ​ദി​ച്ച​ത്.
അ​വി​ടെ ത​റ​ക്ക​ല്ലി​ട്ട​ത​ല്ലാ​തെ പി​ന്നീ​ട​ങ്ങോ​ട്ടേ​ക്ക് ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല.
പു​തി​യ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ട്ട് ന​ല്കി​യ ടൗ​ൺ ഹാ​ൾ നി​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. ‌