ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡ് ത​ക​ർ​ച്ച​യി​ൽ ‌‌
Thursday, April 18, 2019 11:37 PM IST
റാ​ന്നി: ശ​ബ​രി​മ​ല സീ​സ​ണി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ഴി​വാ​ക്കി​യ ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡ് ത​ക​ർ​ച്ച​യി​ൽ. ക​ണ്ണ​ന്പ​ള്ളി ജം​ഗ്ഷ​ൻ മു​ത​ൽ അ​ത്തി​ക്ക​യം പാ​ലം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ഏ​റെ ത​ക​ർ​ന്ന​ത്. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ടി​പ്പ​റു​ക​ളും ടോ​റ​സ് ലോ​റി​ക​ളും ഇ​ട​ത​ട​വി​ല്ലാ​തെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന റോ​ഡി​ലെ കു​ഴി​ക​ളി​ൽ പെ​ട്ട് ഇ​രു​ച​ക​വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​കു​ന്നു.
ശ​ബ​രി​മ​ല റോ​ഡു​ക​ളു​ടെ ലി​സ്റ്റി​ലു​ള്ള റോ​ഡ്് എ​ല്ലാ​വ​ർ​ഷ​വും തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഈ ​റോ​ഡി​നെ മാ​ത്രം ത​ഴ​യു​ക​യാ​യി​രു​ന്നു.
ചെ​ത്തോ​ങ്ക​ര -അ​ത്തി​ക്ക​യം റോ​ഡ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി ഒ​ഴി​വാ​ക്കി​യ​ത്. റോ​ഡു ന​ന്നാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴൊ​ക്കെ റോ​ഡു​വി​ക​സ​നം ഉ​ട​ൻ വ​രു​മെ​ന്ന പ​ഴ​യ പ​ല്ല​വി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡു നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലു​മാ​യി​ട്ടി​ല്ല.
തേ​ക്ക് പ്ലാ​ന്‍റേഷ​നി​ലൂ​ടെ​യും മ​റ്റും ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ മ​ര​ത്തി​ൽ നി​ന്നും മു​ള​ങ്കു​ട്ട​ത്തി​ൽ നി​ന്നും സ്ഥി​ര​മാ​യി മ​ഴ​വെ​ള്ള​വും മ​റ്റും വീ​ണ് നാ​ശോന്മുഖ​മാ​യി​ക്കി​ട​ക്കു​ക​യാ​ണ്. കെഎസ് ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളും അ​ട​ക്കം വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. സ്കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തോ​ടെ സ്കൂ​ൾ ബ​സു​ക​ളും ഓ​ടി​ത്തു​ട​ങ്ങും. മു​ക്ക​ട -ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം റോ​ഡു വ​ഴി​യും റാ​ന്നി വ​ഴി​യും എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ലൂ​ടെ​യാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് .
റോ​ഡു മു​ഴ​വ​നാ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും കൂ​ടു​ത​ലാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും ജ​ല​അ​ഥോ​റി​റ്റി പൈ​പ്പി​ടു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ച ക​ണ്ണ​ന്പ​ള്ളി ജം​ഗ്ഷ​ൻ മു​ത​ൽ അ​ത്തി​ക്ക​യം പാ​ലം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​വും അ​ടി​യ​ന്തി​ര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ‌