കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി
Thursday, April 18, 2019 11:37 PM IST
പ​ത്ത​നം​തി​ട്ട: ശബരി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി​ത്തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​ല​പ്പു​ഴ ക​റ്റാ​നം അ​രി​പ്പു​റ​ത്ത് ബം​ഗ്ലാ​വി​ൽ ബ്രി​ജി​ത്തി​നാ (42)ണ് ​പ​രി​ക്കേ​റ്റ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.10 ഓ​ടെ താ​ഴെ​വെ​ട്ടി​പ്രം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
പി​ന്നി​ലൂ​ടെ വ​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ൽ ത​ട്ടി​യ​താ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ർ​ന്ന് മൈ​ല​പ്ര - പ​ത്ത​നം​തി​ട്ട റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യ​തി​നെ തി​ട​ർ​ന്ന് അ​ഗ്നി​ശ​ന​സേ​ന​യെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.