മു​ള​കു​പൊ​ടി എ​റി​ഞ്ഞു മോ​ഷ​ണം; ര​ണ്ടു പേ​ർ പി​ടി​യി​ൽ
Thursday, April 18, 2019 11:37 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ഓ​മ​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക മ​ടു​ക്കു​വേ​ലി​ൽ ജി​ജോ​മോ​ൻ ജോ​ജി (18), ഓ​മ​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക പ​റ​യ​നാ​ലി ക​രി​ന്പ​നാ​ക്കു​ഴി​യി​ൽ ബി​പി​ൻ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ വ്യാ​പാ​രി​യാ​യ മ​ണി​ലാ​ലി​ന്‍റെ പ​രാ​തി​യേ തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.