റോ​ഡ്ഷോ​യു​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ട്ടി​ക്ക​ലാ​ശ​വും പ​ത്ത​നം​തി​ട്ട​യി​ൽ
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: അ​വ​സാ​ന​ഘ​ട്ട പ​ര​സ്യ പ്ര​ച​ാര​ണ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ. ​

നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കു​ന്പ​ഴ റോ​ഡി​ൽ നി​ന്നു പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലേ​ക്കു ന​ട​ത്തി​യ പ്ര​ക​ട​നം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി.രാ​വി​ലെ പ​ത്തോ​ടെ പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ​യി​ൽ നി​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യും ജി​ല്ലാ നേ​താ​ക്ക​ളും ക​യ​റി​യ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി​യാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​ണി​നി​ര​ന്നു.

റോ​ഡ് ഷോ ​ന​ഗ​രം ചു​റ്റി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.ഇ​ന്നു വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ കൊ​ട്ടി​ക്കാ​ലാ​ശ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യും പ​ങ്കാ​ളി​യാ​കും. ഉ​ച്ച​ക​ഴി​യു​ന്പോ​ൾ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കും.

നി​ശ്ചി​ത​സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി നീ​ങ്ങും. സ​മാ​പ​ന​ഘ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കാ​ളി​യാ​കും.

രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ശേ​ഷ​മാ​കും പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ക.