ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്; ന​ഗ​രം കേ​ന്ദ്രീ​ക​രി​ക്കും
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. വൈ​കു​ന്നേ​രം അഞ്ചുവ​രെ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
പ​ത്ത​നം​തി​ട്ട കേ​ന്ദ്രീ​ക​രി​ച്ചു ത​ന്നെ ഇ​ട​ത്, വ​ല​ത്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു തി​ര​ശീ​ല വീ​ഴും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന് മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട​യി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
ന​ഗ​ര​ത്തി​ൽ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​ധാ​ന മു​ന്ന​ണി​ക​ൾ​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ലാ​ശ​ക്കൊ​ട്ടി​ൽ ജെ​സി​ബി, ടി​പ്പ​ർ, ക്രെ​യി​ൻ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഒ​രു പ്ര​ത്യേ​ക സ്ഥ​ല​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ലം മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നും എ​സ്പി നി​ർ​ദേ​ശി​ച്ചു.
എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളെ​യോ പ്ര​വ​ർ​ത്ത​ക​രെ​യോ ത​ട​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ല്ലാ രാ​ഷ്്‌‌ട്രീയ ക​ക്ഷി​ക​ളും പാ​ലി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും മൈ​ക്ക് സെ​റ്റും പി​ടി​ച്ചെ​ടു​ത്തു നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ങ്ങ​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ, റോ​ഡ് ഷോ​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മു​ന്നേ​റി​യ പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഇ​ന്ന് പ​രി​സ​മാ​പ്തി​യാ​കു​ന്ന​ത്. നാ​ളെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ദി​ന​മാ​ണ്. ചൊ​വ്വാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നു മു​ന്പാ​യി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു​റ​പ്പി​ക്കു​ന്ന ചു​മ​ത​ല ഓ​രോ ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടേ​തു​മാ​ണ്.
ക​ണ​ക്കെ​ടു​പ്പു​ക​ൾ ത​കൃ​തി​യി​ൽ
13,82,741 ആ​ണ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ആ​കെ വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ ഒ​ന്പ​തു ല​ക്ഷ​ത്തി​നും 10 ല​ക്ഷ​ത്തി​നു​മി​ടെ​യി​ൽ വോ​ട്ടു ന​ട​ന്നാ​ൽ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കാ​യി വീ​തി​ക്ക​പ്പെ​ടാ​വു​ന്ന വോ​ട്ടു​ക​ളെ സം​ബ​ന്ധി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കെ​ടു​പ്പ്. ഇ​തി​ന് ഉ​പോ​ൽ​ബ​ല​ക​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ പ്ര​ധാ​നം രാ​ഷ്്‌ട്രീയ​മ​ല്ലെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യം.
2014ൽ 8,69,542 ​വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. ഇ​തി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് 3,58,842 വോ​ട്ടാ​ണ്. എ​ൽ​ഡി​എ​ഫി​ന് 3,02,651 വോ​ട്ടും ബി​ജെ​പി​ക്ക് 1,38,954 വോ​ട്ടും ല​ഭി​ച്ചു. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​യ​പ്പോ​ഴേ​ക്കും ബി​ജെ​പി​ക്കൊ​പ്പം ബി​ഡി​ജെ​എ​സ് ഉ​ൾ​പ്പെ​ടെ സ​ഖ്യ​ക​ക്ഷി​ക​ളാ​കു​ക​യും രാ​ഷ്്‌ട്രീയമാ​യി അ​വ​ർ ശ​ക്തി​പ്രാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
2014 ലോ​ക്സ​ഭ​യി​ലേ​ക്ക് പ​ത്ത​നം​തി​ട്ട​യി​ലു​ൾ​പ്പെ​ടു​ന്ന എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ന്നി​ലെ​ത്തി​യ യു​ഡി​എ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം.
ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലും കൂ​ടി യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത് 3,64,728 വോ​ട്ട്. എ​ൽ​ഡി​എ​ഫി​ന് 3,67,928 വോ​ട്ട് ല​ഭി​ച്ചു. ബി​ജെ​പി 1,91,656 വോ​ട്ടും നേ​ടി. എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും നേ​ടി​യ വോ​ട്ടു​ക​ൾ മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു.
എ​ല്ലാ​വ​ർ​ക്കും വ​ൻ ആ​ൾ​ക്കൂ​ട്ടം, സ്ത്രീ ​ പ​ങ്കാ​ളി​ത്ത​വു​മേ​റി
പ​തി​വി​ൽ ക​വി​ഞ്ഞ ആ​ൾ​ക്കൂ​ട്ട​മാ​ണ് ഇ​ത്ത​വ​ണ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ൽ ക​ണ്ട​ത്.
തു​ട​ക്കം മു​ത​ൽ അ​വ​സാ​നം​വ​രെ പ​ര​മാ​വ​ധി ആ​ളു​ക​ളെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ എ​ത്തി​ക്കാ​നാ​യെ​ന്ന സ​ന്തോ​ഷം എ​ൽ​ഡി​എ​ഫി​നു​ണ്ട്.
മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളെ അ​പേ​ക്ഷി​ച്ച് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ആ​ദ്യ​മെ​ത്തി​യ​ത് വീ​ണാ ജോ​ർ​ജാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​താ​ണ്. അ​തി​നു​ശേ​ഷം ഒ​രേ​പോ​ലെ എ​ല്ലാ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യി. കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.
സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ന​ട​ക്കം മൂ​ന്ന് മു​ന്ന​ണി​ക​ളും കൂ​ടു​ത​ൽ സ്ത്രീ​ക​ളെ രം​ഗ​ത്തെ​ത്തി​ച്ചി​രു​ന്നു.യു​ഡി​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ഇ​ത്ത​വ​ണ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു. സ്ത്രീ ​വോ​ട്ട​ർ​മാ​ർ ആ​ന്‍റോ ആ​ന്‍റ​ണി​യെ വ​ര​വേ​ൽ​ക്കാ​നാ​യി കൂ​ടു​ത​ലെ​ത്തി. ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ന്‍റോ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.
ന​വാ​ഗ​ത വോ​ട്ട​ർ​മാ​രെ ഒ​പ്പം നി​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.കെ. ​സു​രേ​ന്ദ്ര​ൻ പ്ര​ചാ​ര​ണ​രം​ഗ​ത്തു വൈ​കി​യെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യാ​ണ്. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. പ​ര​സ്യം പ്ര​ചാ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഷോ​യോ​ടെ​യാ​ണ് സു​രേ​ന്ദ്ര​ൻ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ടേ​ത​ട​ക്കം വ​ൻ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി.