രാ​ഹു​ലും അ​മി​ത്ഷാ​യും യെ​ച്ചൂ​രി​യും ചു​ക്കാ​ൻ പി​ടി​ച്ചു,ഇ​നി വി​ജ​യ​ത്തി​ലേ​ക്കു​ള്ള പ​ട​യോ​ട്ടം
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ നേ​താ​ക്ക​ൾ ചു​ക്കാ​ൻ പി​ടി​ച്ച ഒ​രു പ്ര​ചാ​ര​ണ​കാ​ല​ഘ​ട്ട​ത്തി​നാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്നു തി​ര​ശീ​ല വീ​ഴു​ന്ന​ത്. മ​ത്സ​ര​രം​ഗ​ത്തു​ള്ള മൂ​ന്ന് പ്ര​മു​ഖ മു​ന്ന​ണി​ക​ളു​ടെ​യും ദേ​ശീ​യ നേ​താ​ക്ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.
എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി സി​പി​എം അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യാ​ണ് ആ​ദ്യം മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ന​ട​ത്തി​യ ആ​വേ​ശ​ത്തെ മ​റി​ക​ട​ക്കാ​ൻ ബി​ജെ​പി പ്ര​സി​ഡ​ന്‍റ് അ​മി​ത്ഷാ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ​ത്തി റോ​ഡ്ഷോ​യു​മാ​യെ​ത്തി.
ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മ​ത്സ​ര​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലേ​ത്. ദേ​ശീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന​തും അ​താ​ണ്. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്പോ​ഴും ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ ചൂ​ടി​നു കു​റ​വി​ല്ല.
ബി​ജെ​പി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന വെ​ല്ലു​വി​ളി ഇ​രു​മു​ന്ന​ണി​ക​ളി​ലും ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ബി​ജെ​പി നേ​ടു​ന്ന അ​ധി​ക​വോ​ട്ടു​ക​ൾ ഏ​തു മു​ന്ന​ണി​ക്കാ​ണ് കൂ​ടു​ത​ൽ ദോ​ഷ​മു​ണ്ടാ​ക്കു​ക​യെ​ന്ന​താ​ണ് ഇ​വ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പം. ശ​ബ​രി​മ​ല പ്ര​ശ്നം ഉ​ന്ന​യി​ച്ച് വോ​ട്ടു​തേ​ടി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ മു​ന്പു​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​വേ​ശ​മു​ണ്ട്. ഒ​ന്പ​തു​ല​ക്ഷം വോ​ട്ടു​ക​ൾ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കു​മു​ള്ള​ത്.
വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു ല​ഭി​ക്ക​ണം.മ​ണ്ഡ​ലം രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ര​ണ്ട് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു ലീ​ഡ്. എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും 2014ൽ ​വോ​ട്ട് വ​ർ​ധി​ച്ച​പ്പോ​ൾ വി​ജ​യി​ച്ച യു​ഡി​എ​ഫി​ന് വോ​ട്ട് കു​റ​ഞ്ഞു. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ൽ വീ​ണ്ടും ചോ​ർ​ച്ച​യു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ ക​ണ​ക്കി​ലെ ക​ളി​ക​ളി​ൽ ഊ​ന്നി​യു​ള്ള പ്ര​തീ​ക്ഷ​ക​ളി​ലാ​ണ് മു​ന്ന​ണി​ക​ൾ. ത്രി​കോ​ണ മ​ത്സ​രം ശ​ക്ത​മാ​യ​പ്പോ​ൾ മൂ​ന്ന് മു​ന്ന​ണി​ക​ളും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
അ​വ​സാ​ന​ദി​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ കൂ​ടെ ഉ​റ​പ്പി​ച്ചു നി​ർ​ത്തു​ന്ന​തി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യ്ക്കു​ള്ള ശ്ര​മം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ഇ​തോ​ടൊ​പ്പം രാ​ഷ്്‌ട്രീയ​ വോ​ട്ടു​ക​ളി​ൽ ചേ​രി​തി​രി​വി​നു​ള്ള സാ​ധ്യ​ത​യും തേ​ടു​ന്നു​ണ്ട്. പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചാ​ലും പ​ത്ത​നം​തി​ട്ട​യി​ലെ വോ​ട്ടു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നു​കൂ​ടാ​യ്ക​യി​ല്ല.