പ്ര​തി​ഷേ​ധി​ച്ചു
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട അ​ബാ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഷ​നി​ലെ​ത്തി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ഹ​രി, കെ. ​കെ. ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സാ​ധു​ജ​ന പ​രി​പാ​ല​ന സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വി​ശ്വാ​സ​സം​ര​ക്ഷ​ണ​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹി​ക​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് പി​ന്തു​ണ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. വി​ദ്യാ​ധ​ര​ൻ, ടി.​കെ. കു​ഞ്ഞ​ച്ച​ൻ, സൈ​ന്ധ​വ ഇ​ല്ലം ചെ​ല്ല​പ്പ​ൻ, പി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, എം.​സി. പാ​പ്പ​ൻ, പി.​കെ. രാ​ജു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.