വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ക​ള​ക്ട​ർ വി​ല​യി​രു​ത്തി
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് റി​സ​ര്‍​വ് ചെ​യ്ത ഇ​വി​എം, വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വും പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണ കേ​ന്ദ്ര​വു​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ​ന്ദ​ര്‍​ശി​ച്ച് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ പി.​ബി. നൂ​ഹ് വി​ല​യി​രു​ത്തി.
ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വി​എം മെ​ഷീ​നു​ക​ളി​ല്‍ 17ശ​ത​മാ​നം റി​സ​ര്‍​വാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​മെ​ഷീ​നു​ക​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് അ​ധി​ക​മാ​യി 300ഓ​ളം വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും എ​ത്തി​ച്ചു. നി​ല​വി​ല്‍ 287 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍ കൈ​വ​ശ​മു​ണ്ട്. ഈ ​മെ​ഷീ​നു​ക​ളു​ടെ ത​രം​തി​രി​ക്ക​ലും ക​മ്മീ​ഷ​നിം​ഗു​മാ​ണ് ന​ട​ന്ന​ത്.
ര​ണ്ടാ​ഘ​ട്ട ത​രം​തി​രി​ക്ക​ലും ക​മ്മീ​ഷ​നിം​ഗും പൂ​ര്‍​ത്തി​യാ​ക്കി സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ വി​ത​ര​ണ സ​ജ്ജ​മാ​ക്കും. 25 ശ​ത​മാ​നം വ​രെ റി​സ​ര്‍​വി​ലു​ള​ള ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും 64 ശ​ത​മാ​നം വ​രെ റി​സ​ര്‍​വി​ലു​ള്ള വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും എ​ല്ലാ ബൂ​ത്തു​ക​ളി​ലേ​ക്കും എ​ത്തി​ക്കും. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ദി​വ​സം മോ​ക്പോ​ളു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ഇ​തി​ന് ശേ​ഷം മാ​ത്ര​മേ മെ​ഷീ​നു​ക​ള്‍ കൈ​മാ​റു​ക​യു​ള​ളു. കൂ​ടാ​തെ പോ​ളിം​ഗ് ദി​വ​സം എ​ല്ലാ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ധി​ക വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.