തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ക​ഫേ കു​ടും​ബ​ശ്രീ ഭ​ക്ഷ​ണം ഒ​രു​ക്കും
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട : 23നു ​ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഫേ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കും.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യ തി​രു​വ​ല്ല മാ​ർ​ത്തോമ്മാ ​കോ​ള​ജ്, റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, കോ​ന്നി അ​മൃ​ത വി​എ​ച്ച്എ​സ്, മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നിഇം​ഗ്ലീ​ഷ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ടൂ​ർ ബി​എ​ഡ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഫെ കു​ടും​ബ​ശ്രീ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ക​ഫേ​ക​ളി​ൽ നി​ന്ന് കു​ടി​വെ​ള്ളം, പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ ന​ൽ​കും.