ക​ട​ലി​നു​ള്ളി​ലെ കാ​ഴ്ച​ക​ളൊ​രു​ക്കി തി​രു​വ​ല്ല​യി​ൽ ഓ​ഷ്യാ​നോ​സ് പ്ര​ദ​ർ​ശ​നം
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട; തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​ഷ്യാ​നോ​സ് പ്ര​ദ​ർ​ശ​ന ന​ഗ​റി​ലേ​ക്ക് ജ​ന​ത്തി​ര​ക്കേ​റു​ന്നു. നീ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ൽ മ​ത്സ്യ​ങ്ങ​ളു​ടെ​യും ക​ട​ലി​നു​ള്ളി​ലെ കാ​ഴ്ച​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ലോ​ക​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ച​ലി​ക്കു​ന്ന അ​ണ്ട​ർ വാ​ട്ട​ർ ട​ണ​ൽ അ​ക്വേ​റി​യം നി​ർ​മി​ച്ച​തി​ന് അ​റേ​ബ്യ​ൻ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റിക്കാ​ർ​ഡി​ൽ നീ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഇ​ടം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​കെ. നി​മി​ൽ, ഓ​പ്പ​റേ​ഷ​ൻ ഹെ​ഡ് ആ​ർ​ച്ച ഉ​ണ്ണി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
18 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ലേ​റെ മ​ത്സ്യ​ങ്ങ​ളും ക​ട​ൽ​ജീ​വി​ക​ളും അ​വ​യ്ക്കാ​യി സ​മു​ദ്ര​വും ല​ഗൂ​ണു​ക​ളും ഒ​രു​ക്കു​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​യും പ​രി​സ്ഥി​തി​യും പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യു​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ ഒ​ന്പ​തു​വ​രെ​യും അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യു​മാ​ണ് പ്ര​ദ​ർ​ശ​നം. 120 രൂ​പ​യാ​ണ് മു​തി​ർ​ന്ന​വ​രു​ടെ പ്ര​വേ​ശ​ന നി​ര​ക്ക്. കു​ട്ടി​ക​ൾ​ക്ക് 60 രൂ​പ​യാ​ണ് ടി​ക്ക​റ്റ്. മേ​യ് ആ​റു​വ​രെ പ്ര​ദ​ർ​ശ​നം നീ​ണ്ടു​നി​ൽ​ക്കും.