തി​രു​വ​ല്ല​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​യ പ​ണം പി​ടി​ച്ചെ​ടു​ത്തു
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഫ്ള​യിം​ഗ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 4,52,900 രൂ​പ​യും 75,820 രൂ​പ മൂ​ല്യ​മു​ള്ള യു ​എ​സ് ഡോ​ള​റും പി​ടി​ച്ചെ​ടു​ത്തു.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.
മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, സി​പി​ഒ ശി​വ​പ്ര​സാ​ദ്, ഷി​ബു ഡാ​നി​യേ​ൽ, കെ.​എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഫ്ള​യിം​ഗ് സ്ക്വാ​ഡാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​ന്നാ​ർ സ്വ​ദേ​ശി കോ​ശി ടി. ​ഫി​ലി​പ്പി​ൽ നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത്.
പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രു​ വ​ല്ല ട്ര​ഷ​റി​യി​ലേ​ക്ക് കൈ​മാ​ റി.