ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Saturday, April 20, 2019 10:39 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ക​ട​ന്പ​നാ​ട് മ​ണ്ണ​ടി ച​ന്ത​യ്ക്കു സ​മീ​പം കു​റ​വ​ർ, സി​ദ്ധ​ന​ർ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​രാ​ധ​ന ന​ട​ത്തി​വ​ന്ന സ്ഥ​ലം ക​ന്പി​വേ​ലി കെ​ട്ടി പ്ര​വേ​ശ​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സി​ദ്ധ​ന​ർ സ​മൂ​ദാ​യ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും കാ​വു പ്ര​തി​നി​ധി​ക​ളും പ്ര​തി​നി​ധി​ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ണ​ടി ക​ല്ലേ​ലി ഉൗ​രാ​ളി അ​പ്പൂ​പ്പ​ൻ കാ​വി​ലെ ആ​ചാ​ര​ങ്ങ​ൾ​ക്കും പ​ത്താ​മു​ദ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മാ​ണ് വി​ല​ക്കു വീ​ണ​ത്.
സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​ണ് സ്ഥ​ലം കൈ​യേ​റി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.കെ. ​ഗോ​പി, രാ​ജ​ൻ പ​ട​നി​ല​ത്ത്, കെ. ​ത​ങ്ക​മ്മ, രാ​ഘ​വ​ൻ എ. ​പ​ട്ടാ​ഴി, മോ​ഹ​ന​ൻ ചൂ​ര​ക്കോ​ട്, എ​സ്. കൊ​ച്ചു​ചെ​റു​ക്ക​ൻ, പി. ​രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.