പു​ഷ്പ​ഗി​രി വോ​യ്സ് ക്ലിനി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു ‌‌
Saturday, April 20, 2019 10:39 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ വോ​യി​സ് ക്ലിനി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഇ​എ​ൻ​ടി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. വി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴ​മ വേ​ഗ​ത്തി​ൽ തൃശൂ​ർ സ​ർ​ഗ​ചേ​ത​ന മ്യൂ​സി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​റും ഇ​ന്ത്യ​യി​ലെ ആ​ദ്യ വോ​ക്കോ​ള​ജി​സ്റ്റു​മാ​യ റ​വ. ഡോ. ​പോ​ൾ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​ബ്ദം ഉ​പ​യോ​ഗി​ച്ച് ജീ​വി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ, അ​ധ്യാ​പ​ക​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, വൈ​ദി​ക​ർ മ​റ്റ് അ​നേ​കം വ്യ​ക്തി​ക​ൾ​ക്ക് ഒ​രു ആ​ശ്വാ​സ​കേ​ന്ദ്ര​മാ​കു​മെ​ന്ന് വോ​യി​സ് ക്ലിനി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച് ഇ​എ​ൻ​ടി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എ​സ്. ആ​ദ​ർ​ശ് വി​വ​ര​ണം ന​ൽ​കി.
ഐ​ഡി​യ സ്റ്റാ​ർ​സിം​ഗ​ർ ഫെ​യിം ജ​യ​കൃ​ഷ്ണ​ൻ, അ​വ​താ​ര​ക​നും സി​നി ആ​ർ​ട്ടി​സ്റ്റു​മാ​യ ജീ​വേ​ഷ് വ​ർ​ഗീ​സ്, ഡോ. ​വി​വേ​ക് ശ​ശി​ധ​ര​ൻ, ഡോ. ​ആ​ർ. എ​ൻ. ശ​ർ​മ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ ചൊ​വ്വാ​ഴ്ച​യി​ലും വോ​യി​സ് ക്ലിനി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ണ്. ‌