ത​രി​ശു​നി​ല​ത്ത് നൂ​റു​മേ​നി വി​ള​യി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന
Saturday, April 20, 2019 10:39 PM IST
തു​ന്പ​മ​ണ്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന ത​രി​ശു​പാ​ട​ത്തി​റ​ക്കി​യ നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​ തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന അ​ഞ്ചേ​ക്ക​ർ പാ​ട​ശേ​ഖ​രം കൃ​ഷി ചെ​യ്ത​ത്.
നെ​ൽ​വി​ത്ത് പൂ​ർ​ണ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൂ​ലി​ച്ചെ​ല ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ബ്ലോ ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നും ന​ൽ​കി.
ത​രി​ശു​നി​ല പ​ദ്ധ​തി പ്ര​കാ​രം നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള തു​ക കൃ​ഷി​വ​കു​പ്പ് ന​ൽ​കി. പ്ര​ള​യാ​ന​ന്ത​രം പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ത്തു വ​ന്ന​ടി​ഞ്ഞ അ​ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ച്ചു ന​ൽ​കി​യ​തി​ലൂ​ടെ ല​ഭി​ച്ച വ​രു​മാ​ന​വും കൃ​ഷി ആ​വ​ശ്യ​ത്തി​നാ​ണ് വി​നി​യോ​ഗി​ച്ച​ത്.
കേ​ര​ള വി​ത്ത് വി​ക​സ​ന അ​ഥോ​റി​റ്റി ന​ൽ​കി​യ 110 ദി​വ​സ​ത്തെ വി​ള​വു​ള്ള ജ്യോ​തി ഇ​നം നെ​ൽ​വി​ത്താ​ണ് വി​ത​ച്ച​ത്.
കൊ​യ്ത നെ​ല്ല് സ​പ്ലൈ​കോ​യ്ക്കു ന​ൽ​കു​ന്ന​തി​നു ന​ട​പ​ടി​യാ​യി.ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. രാ​ജേ​ഷ് കൊ​യ്ത്തു​ൽ​സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​താ മ​ധു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ്കു​മാ​ർ, തോ​മ​സ് വ​ർ​ഗീ​സ്, റോ​യി​ക്കു​ട്ടി ജോ​ർ​ജ്, കെ. ​സ​ന്ധ്യ, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. പു​ഷ്പ, ഹ​രി​ത​ക​ർ​മ​സേ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ ധ​ന്യ, പ്ര​സാ​ദ്, കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.