ക​രു​ണ ഓ​ട്ടോ ഫ്ര​ണ്ട്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ വാ​ർ​ഷി​കം ‌‌നടത്തി
Saturday, April 20, 2019 10:39 PM IST
മ​ല്ല​പ്പ​ള്ളി: ക​രു​ണ ഓ​ട്ടോ ഫ്ര​ണ്ട്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം സീ​നി​യ​ർ ചേം​ബ​ർ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി തോ​മ​സ് കെ. ​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നു​ഭാ​യി മോ​ഹ​ൻ ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​ന​വും ന​ട​ത്തി.
ചി​കി​ത്സാ​ധ​ന​സ​ഹാ​യം, ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, എ​യ​ർ ബെ​ഡ് വി​ത​ര​ണം എ​ന്നി​വ യ​ഥാ​ക്ര​മം മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജി സാ​മു​വ​ൽ, ഡോ. ​ദൃ​ശ്യ താ​ലൂ​ക്ക് ആ​ശു​പ​ത്രി, സീ​നി​യ​ർ ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഏ​ബ്ര​ഹാം ജോ​ർ​ജ്, ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ, സ്റ്റാ​ൻ​ലി കോ​ട്ട​യം എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജി​ജു വൈ​ക്ക​ത്തു​ശേ​രി​യെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​ടി. റെ​ജി, സെ​ക്ര​ട്ട​റി ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌