കേ​ര​ള വോ​ള​ണ്ട​റി യൂ​ത്ത് ആ​ക്‌ഷന്‍ ഫോ​ഴ്‌​സ് പ​രി​ശീ​ല​നം
Saturday, April 20, 2019 10:39 PM IST
പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള യു​വ​ജ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച കേ​ര​ള വോ​ള​ണ്ട​റി യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്‌​സി​ന്‍റെ ര​ണ്ടാം ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും.
കേ​ര​ള വോ​ള​ണ്ട​റി യൂ​ത്ത് ആ​ക്ഷ​ന്‍ ഫോ​ഴ്‌​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 25 ന് ​താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 22ന​കം പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ആ​ധാ​റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഓ​ഫീ​സ​ര്‍, ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം, ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0468 2231938.

‌പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ‌‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ മേ​യ് 28, 29 തീ​യ​തി​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തും. ‌