ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍: ജി​ല്ലാ ക​ള​ക്ട​ര്‍ ‌‌
Sunday, April 21, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ പി ​ബി നൂ​ഹ് അ​റിയി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1077 ബൂ​ത്തു​ക​ളി​ലേ​ക്കു​ള​ള ഇ​വി​എം വി​വി​പാ​റ്റ് മെ​ഷീ​നു​ക​ള്‍ ത​രം​തി​രി​ക്ക​ലി​നു ശേ​ഷം 25 ശ​ത​മാ​നം വ​രെ റി​സ​ര്‍​വു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മെ​ഷീ​നു​ക​ള്‍​ക്ക് ത​ക​രാ​റു​ക​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ന്നേ ദി​വ​സം മോ​ക്പോ​ള്‍ ന​ട​ത്തും.

കൂ​ടാ​തെ മെ​ഷീ​ന്‍ ത​ക​രാ​റു​ക​ള്‍ വ​ന്നാ​ല്‍ അ​വ പ​രി​ഹ​രി​ക്കു​ന്ന​താ​യി അ​ധി​ക മെ​ഷീ​നു​ക​ളും, വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ പ്ര​ശ്ന ബാ​ധി​ത, സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ ത​ല്‍​സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട് .

ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ 3000 ത്തോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​ണ് വാ​ഹ​ന​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​ത്.

ഇ​വ​ര്‍​ക്ക് വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വോ​ട്ട് ചെ​യ്ത ശേ​ഷം ഇ​വ​രെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​വും, ബൂ​ത്തു​ക​ളി​ല്‍ വീ​ല്‍​ചെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​ മാ​ര​ല്ലാ​ത്ത ആ​യി​ര​ത്തോ​ളം അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​ന​മാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാ​മ്പ് സൗ​ക​ര്യം, മെ​ഡി​ക്ക​ല്‍ കി​റ്റ്, വി​ശ്ര​മ​കേ​ന്ദ്രം, കു​ടി​വെ​ള്ള സൗ​ക​ര്യം, സ​ഹാ​യ​കേ​ന്ദ്രം, ശൗ​ചാ​ല​യം എ​ന്നി​വ​യും ഏ​ര്‍​പ്പെ​ടു​ത്തും. ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. റാ​ന്പ് സൗ​ക​ര്യ​മി​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ൽ ഡോ​ളി സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ണ്ട്. ‌