ക​ട​മ്മ​നി​ട്ട​യി​ൽ ഇ​ന്നു വ​ല്യ​പ​ടേ​നി
Sunday, April 21, 2019 10:26 PM IST
ക​ട​മ്മ​നി​ട്ട: ക​ട​മ്മ​നി​ട്ട ക്ഷേ​ത്ര​ത്തി​ൽ വ​ല്യ​പ​ടേി ഇ​ന്ന്. ക്ഷേ​ത്ര​പൂ​ജ​ക​ളേ തു​ട​ർ​ന്ന് രാ​ത്രി 11.30ന് ​വ​ല്യ പ​ടേ​നി അ​ര​ങ്ങേ​റും. എ​ല്ലാ കോ​ല​ങ്ങ​ളും തു​ള്ളി​യെ​ത്തു​ന്ന വ​ല്യ​പ​ടേ​നി ദ​ർ​ശി​ക്കാ​ൻ വി​ദേ​ശി​ക​ള​ട​ക്കം ക​ട​മ്മ​നി​ട്ട​യി​ൽ​എ​ത്തും.
കോ​ലം ഒ​രു​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രു​ന്നു. പ​ടേ​നി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ.ഇ​ന്ന് രാ​ത്രി 7.15ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ർ വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പ​ടേ​നി അ​വാ​ർ​ഡു​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സ​മ​ർ​പ്പി​ക്കും.