മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ‌‌
Sunday, April 21, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ബൂ​ത്തു​ക​ളി​ൽ ക്ര​മീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രാ​യ 3094 ആ​ളു​ക​ൾ​ക്കാ​യി 96 ബൂ​ത്തു​ക​ളി​ൽ അ​ധി​ക വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ബൂ​ത്തു​ക​ളി​ൽ റാ​ന്പ് സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി എ​ന്ന് അ​റി​യു​ന്ന​തി​ന് വോ​ട്ട് സ്മാ​ർ​ട്ട് ആ​പ് മു​ഖേ​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ ഇ​വി​എം വി​വി പാ​റ്റ് മെ​ഷീ​നു​ക​ൾ ക​മ്മീ​ഷ​നിം​ഗ് ചെ​യ്തു ക​ഴി​ഞ്ഞു. 1437 ബൂ​ത്തു​ക​ളി​ലും സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ഫീ​ൽ​ഡ് ത​ല​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ലീ​ക്ക് പ്രൂ​ഫ്, ജ​ന​റേ​റ്റ​ർ സം​വി​ധാ​നം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം, ടോ​യ് ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ എ​ല്ലാ ബൂ​ത്തു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചും ല​ഭ്യ​മാ​ണ്. ‌