തെ​ര​ഞ്ഞെ​ടു​പ്പ് @ പ​ത്ത​നം​തി​ട്ട ഇ​ല​ക്ഷ​ൻ ഗൈ​ഡ് പ്ര​കാ​ശ​നം ചെ​യ്തു ‌‌
Sunday, April 21, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് @ പ​ത്ത​നം​തി​ട്ട എ​ന്ന ഇ​ല​ക്ഷ​ൻ ഗൈ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന് ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ്ര​കാ​ശ​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ല​ക്ഷ​ൻ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​മ​ണി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​ൻ​കാ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ, പു​തി​യ വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, സ്ഥാ​നാ​ർ​ഥി​ക​ളും ചി​ഹ്ന​ങ്ങ​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മം, വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ചി​ത്ര​ങ്ങ​ൾ, തു​ട​ങ്ങി​യ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ല​ക്ഷ​ൻ ഗൈ​ഡ്. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും ഇ​ല​ക്ഷ​ൻ ഗൈ​ഡ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ‌