ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു ‌
Sunday, April 21, 2019 10:28 PM IST
‌പ​ത്ത​നം​തി​ട്ട: വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യ വോ​ട്ട് സ്മാ​ർ​ട്ട് ആ​പ്പി​ലെ നാ​ലാം​ദി​വ​സ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ്ഥാ​നം പു​ല്ലാ​ട് സ്വ​ദേ​ശി​യും, ബാ​ങ്ക് കോ​ച്ചിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ സ്റ്റെ​ഫി മ​റി​യം മാ​ത്യ​വും, ര​ണ്ടാം സ്ഥാ​നം കൂ​ട​ൽ സ്വ​ദേ​ശി​യാ​യ പ്ര​സ​ന്ന കു​മാ​റി​നും ക​ര​സ്ഥ​മാ​ക്കി.
ഒ​ന്നാം സ​മ്മാ​നം 5000 രൂ​പ​യും, ര​ണ്ടാം സ​മ്മാ​നം 2500 രൂ​പ​യു​മാ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​മൊ​രു ആ​പ്പ് സ​ജ്ജ​മാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​ണ്. ഏ​പ്രി​ൽ 23 വ​രെ​യാ​ണ് ക്വി​സ് മ​ത്സ​രം. ദി​വ​സ​വും രാ​ത്രി ആ​റു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള​ള സ​മ​യം. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ളെ എ​ല്ലാ​ദി​വ​സ​വും രാ​ത്രി 10ന് ​പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് 25000 രൂ​പ സ​മ്മാ​നം നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം തൊ​ട്ട​ടു​ത്ത ദി​വ​സം ക​ള​ക്ട​റേ​റ്റി​ൽ ന​ൽ​കും. ‌