ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ‌
Sunday, April 21, 2019 10:28 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ 23നു ​വൈ​കു​ന്നേ​രം ആ​റു വ​രെ ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​വും സു​ഗ​മ​വു​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 48 മ​ണി​ക്കൂ​ർ മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ മേ​യ്് 23നും ​സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌