13,82,741 വോ​ട്ട​ർ​മാ​ർ; പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് ‌
Sunday, April 21, 2019 10:28 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വ​ര​ണാ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.
നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടിം​ഗ്. രാ​വി​ലെ ആ​റി​ന് മോ​ക്പോ​ളും ന​ട​ക്കും. വി​വി പാ​റ്റ് മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണ് പോ​ളിം​ഗ് സ​മ​യം നീ​ട്ടി​യി​ട്ടു​ള്ള​ത്. പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ രാ​വി​ലെ 5.30 ന് ​ബൂ​ത്തു​ക​ളി​ലെ​ത്ത​ണം. ബൂ​ത്തു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.
എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 13,82,741 വോ​ട്ട​ർ​മാ​രാ​ണ് പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.
ഇ​തി​ൽ 665696 പു​രു​ഷ​ൻ​മാ​രും 717042 സ്ത്രീ​ക​ളും മൂ​ന്ന് ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സ് വി​ഭാ​ഗ​ക്കാ​രു​മു​ണ്ട്.
2442 പ്ര​വാ​സി വോ​ട്ട​ർ​മാ​രും 18നും 20​നും മ​ധ്യേ പ്രാ​യ​മു​ള്ള 14279 പു​തി​യ വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 3171 എ​ണ്ണം പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും മ​ണ്ഡ​ല​ത്തി​ലു​ണ്ട്.
കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 1437 ബൂ​ത്തു​ക​ളാ​ണു​ള​ള്ള​ത്.
മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ മൂ​ല​വും കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം മൂ​ല​വും അ​സൗ​ക​ര്യ​ങ്ങ​ൾ മൂ​ല​വും 20 കെ​ട്ടി​ട​ങ്ങ​ളും ര​ണ്ട് ലൊ​ക്കേ​ഷ​നു​ക​ളും മാ​റ്റി​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
തി​രു​വ​ല്ല​യി​ൽ അ​ഞ്ചും റാ​ന്നി​യി​ൽ നാ​ലും ആ​റ​ന്മു​ള​യി​ൽ ആ​റും കോ​ന്നി​യി​ൽ അ​ഞ്ചും ബൂ​ത്തു​ക​ൾ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നും അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ഇ​തി​ൽ കോ​ന്നി​യി​ലെ ര​ണ്ട് ബൂ​ത്തു​ക​ൾ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റേ​ണ്ടി​യും വ​ന്നു. മ​ണ്ഡ​ല​ത്തി​ൽ 25 മാ​തൃ​കാ​ബൂ​ത്തു​ക​ളു​ണ്ട്.
പൂ​ർ​ണ​മാ​യും വ​നി​ത​ക​ളാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന 25 ബൂ​ത്തു​ക​ളും ഇ​ക്കു​റി​യു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി 11,552 പേ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ഹ​ന​സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌

‌പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ‌

‌പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ പ്ര​ശ്ന ബാ​ധി​ത, തീ​വ്ര പ്ശ്ര്ന ​ബാ​ധി​ത, പ്ര​ശ്ന സാ​ധ്യ​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 100 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും ത​ത്സ​മ​യം വെ​ബ്കാ​സ്റ്റ് ചെ​യു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ടും ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ട്രോ​ൾ റൂ​മി​ലും വെ​ബ് കാ​സ്റ്റിം​ഗ് സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തും ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ൾ യ​ഥാ​സ​മ​യം ന​ൽ​കി. ‌

‌വോ​ട്ട​ർ സ്ലി​പ്പ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യ​ല്ല ‌‌

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള 11 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ ഒ​ന്നെ​ങ്കി​ലും വോ​ട്ട​ർ​മാ​ർ കൈ​വ​ശം ക​രു​ത​ണം. വോ​ട്ട​ർ സ്ലി​പ്പ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യ​ല്ല. അ​ത് വോ​ട്ട​ർ​മാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ രേ​ഖ​മാ​ത്ര​മാ​ണ്. സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ലെ പാ​സ്ബു​ക്കും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. സ​ഹ​ക​ര​ണ​ബാ​ങ്ക് ഒ​ഴി​കെ​യു​ള്ള ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ്ബു​ക്കു​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

4932 ജീ​വ​ന​ക്കാ​ർ ‌‌

ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ 1077 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് 4932 ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 624 പേ​ർ റി​സ​ർ​വാ​ണ്.
ഇ​ന്ന് രാ​വി​ലെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മു​ള്ള പ​ക്ഷം മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും. ഇ​തി​നാ​യി എ​ല്ലാ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ത്യേ​കം ക​ണ്ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് ദി​വ​സം വോ​ട്ടിം​ഗ് നി​ല​വാ​രം അ​റി​യു​ന്ന​തി​ലേ​ക്ക് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പോ​ൾ മാ​നേ​ജ​ർ ആ​പ്ലി​ക്കേ​ഷ​ൻ, വോ​ട്ട് സ്മാ​ർ​ട്ട് പ​ത്ത​നം​തി​ട്ട ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യു​ന്ന​തി​ന് കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള്ള ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഹെ​ൽ​പ് ഡെ​സ്കു​ക​ൾ സ​ജ്ജീ​ക​രി​ക്കും.
വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് പോ​ളിം​ഗ് സാ​ധാ​ന​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​നു​മു​ള്ള കേ​ന്ദ്രം. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ 248 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, 123 ബാ​ല​റ്റ് യൂ​ണി​റ്റ്, 53 വി​വി​പാ​റ്റ് എ​ന്നി​വ ക​മ്മീ​ഷ​നിം​ഗ് സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​തു പ്ര​കാ​രം 300 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ 300 വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ളും ഇ​ന്ന​ലെ ല​ഭി​ച്ചു.
അ​വ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റി. ‌

വോ​ട്ടെ​ണ്ണ​ൽ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ‌‌

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പോ​ളിം​ഗി​നു​ശേ​ഷം അ​താ​തു വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി​ക്കും.
അ​വി​ടെ പ്ര​ത്യേ​കം പ്ര​ത്യേ​ക​മു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ ഇ​വ സൂ​ക്ഷി​ക്കും. മേ​യ് 23 ന് ​സ്കൂ​ളി​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​നും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ടേ​ബി​ളു​ക​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​മെ​ന്നും വ​ര​ണാ​ധി​കാ​രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ പ്ര​ച​ര​ണം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ട​ൻ ത​ന്നെ മ​ണ്ഡ​ലം വി​ട്ടു പോ​കേ​ണ്ട​താ​ണെ​ന്നും വ​ര​ണാ​ധി​കാ​രി നി​ർ​ദേ​ശി​ച്ചു. ‌

‌വോ​ട്ടിം​ഗ് പു​രോ​ഗ​തി അ​റി​യാ​ൻ ആ​പ് ‌‌

പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നാ​ളെ​ന​ട​ക്കു​ന്ന വോ​ട്ടിം​ഗി​ന്‍റെ പു​രോ​ഗ​തി മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ അ​റി​യാം. പോ​ൾ മാ​നേ​ജ​ർ, വോ​ട്ട് സ്മാ​ർ​ട്ട് പ​ത്ത​നം​തി​ട്ട എ​ന്നീ ആ​പ്പു​ക​ളാ​ണ് ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
പോ​ൾ മാ​നേ​ജ​ർ ആ​പി​ലൂ​ടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്കും ത​ങ്ങ​ളു​ടൈ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ വോ​ട്ടിം​ഗ് പു​രോ​ഗ​തി ഒ​രോ മ​ണീ​ക്കൂ​ർ ഇ​ട​വി​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ക്കും.
സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​നും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും ഇ​തി​ൽ സാ​ധി​ക്കും. വോ​ട്ട് സ്മാ​ർ​ട്ട് പ​ത്ത​നം​തി​ട്ട ആ​പി​ലു​ടെ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് 25,000 പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കും.
പോ​ളിം​ഗ് ദി​വ​സം വോ​ട്ട് ചെ​യ്യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ സാ​ധി​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ ലൊ​ക്കേ​ഷ​ൻ വി​വ​രം ബൂ​ത്ത് ലെ​വ​ല് ഓ​ഫീ​സ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും.
ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ലും പോ​ളിം​ഗ് ദി​വ​സം വി​പു​ല​മാ​യ ക​ണ്‍​ട്രോ​ൾ റൂം ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ പ​രി​ധി​ക്കു പു​റ​ത്തു​ള്ള ഗ​വി, മൂ​ഴി​യാ​ർ, ആ​വ​ണി​പ്പാ​റ തു​ട​ങ്ങി​യ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​ര വി​നി​മ​യ​ത്തി​നു വ​യ​ർ​ലെ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്എം​എ​സ് മു​ഖേ​ന​യും ഫോ​ണ്‍ മു​ഖേ​ന​യും പോ​ളിം​ഗ് പു​രോ​ഗ​തി സ​മാ​ന്ത​ര​മാ​യി നി​രി​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌‌

1,24,118 അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു ‌

‌പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ​വ​രെ ആ​കെ 1,24,118 അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.
ഇ​തി​ൽ 6136 ചു​വ​രെ​ഴു​ത്തു​ക​ൾ, 86518 പോ​സ്റ്റ​റു​ക​ൾ, 10093 ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ 21371 കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടും. ആ​റ് കേ​സു​ക​ളി​ലാ​യി രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 22,56,705 രൂ​പ​യും ര​ണ്ട് കേ​സു​ക​ളി​ലാ​യി 14,620 രൂ​പ മൂ​ല്യ​മു​ള്ള മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
മാ​ത്യ​ക പെ​രു​മാ​റ്റ ച​ട്ട പ​രി​പാ​ല​ന​ത്തി​നാ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സി -​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ഇ​തു​വ​രെ 3957 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ആ​റ​ന്മു​ള​യി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ കി​ട്ടി​യ​ത്. 1167 പ​രാ​തി​ക​ൾ ഇ​വി​ടെ​നി​ന്നും ല​ഭി​ച്ചു. കോ​ന്നി​യി​ൽ​നി​ന്നും 1089 പ​രാ​തി​ക​ളും ല​ഭി​ച്ചി​ട്ടു​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഇ​ല​ക്ഷ​ൻ) എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌

ഭി​ന്ന​ശേ​ഷി​ക്കാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​ൻ 96 വാ​ഹ​ന​ങ്ങ​ൾ

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ, സെ​ക്ട​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
645 വാ​ഹ​ന​ങ്ങ​ൾ ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ 96 വാ​ഹ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ 11,552 പേ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ ഇ​ത് 12,633 ആ​ണ്. ഇ​തി​ൽ വാ​ഹ​ന​സൗ​ക​ര്യം ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വ​രാ​നും വോ​ട്ട് ചെ​യ്ത് മ​ട​ങ്ങാ​നു​മാ​ണ് വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ഓ​രോ സെ​ക്ട​റി​ലും ഓ​രോ വാ​ഹ​നം എ​ന്ന ക്ര​മ​ത്തി​ലാ​ണ് 96 വാ​ഹ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ വീ​ൽ​ചെ​യ​റു​ക​ൾ, ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​വ ല​ഭ്യ​മാ​ക്കും.
അ​ഞ്ച് ആം​ബു​ല​ൻ​സു​ക​ൾ വീ​തം ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ആ​രോ​ഗ്യ വ​കു​പ്പ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള വീ​ൽ​ചെ​യ​റു​ക​ൾ ക്ര​മീ​ക​രി​ച്ചു​വ​രു​ന്ന​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌