ആ​ന്‍റോ​യും വീ​ണ​യും നേ​ർ​ക്കു​നേ​ർ..‌. ‌സു​രേ​ന്ദ്ര​ൻ പൂ​ഞ്ഞാ​റി​ൽ...‌‌
Sunday, April 21, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു കൊ​ട്ടി​ക്ക​ലാ​ശം. വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ മൂ​ന്ന് മു​ന്ന​ണി​ക​ളും ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ആ​ഘോ​ഷ​പൂ​ർ​വം പ​ര​സ്യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല​യി​ട്ടു. ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ പ​രി​സ​മാ​പ്തി​യാ​യ​ത്.പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട​യി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്.

നേ​ര​ത്തെ ത​ന്നെ എ​ത്തി​യ വീ​ണാ ജോ​ർ​ജ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നു. പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​ന് 45 മി​നി​ട്ട് മു​ന്പ് എ​ത്തി​യ ആ​ന്േ‍​റാ ആ​ന്‍റ​ണി കൊ​ട്ടി​ക്കാ​ല​ശ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ചേ​ർ​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ പൂ​ഞ്ഞാ​റി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ത്തി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ അ​ണി​നി​ര​ന്നി​രു​ന്നു.ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മു​ത​ൽ ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും പോ​ലീ​സ് മു​ൻ​കൂ​ട്ടി ത​ന്നെ നി​ശ്ചി​ത​സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ മു​ഖാ​മു​ഖം മു​ദ്രാ​വാ​ക്യം വി​ളി​ക​ളും മൈ​ക്ക് അ​നൗ​ൻ​സ്മെ​ന്‍റു​ക​ളു​മാ​യി അ​ബാ​ൻ ജം​ഗ്ഷ​നി​ൽ സം​ഗ​മി​ച്ചു.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് എ​ൽ​ഡി​എ​ഫും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ റോ​ഡ് യു​ഡി​എ​ഫും ഏ​റ്റെ​ടു​ത്ത​പ്പോ​ൾ മു​ത്തൂ​റ്റ് ആ​ശു​പ​ത്രി റോ​ഡി​ലാ​ണ് എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ർ അ​ണി​നി​ര​ന്ന​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. നാ​ലോ​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജും എ​ത്തി. രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നാ​രം​ഭി​ച്ച് റാ​ന്നി, തി​രു​വ​ല്ല, ആ​റ​ന്മു​ള, കോ​ന്നി, അ​ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് വീ​ണാ ജോ​ർ​ജ് പ​ത്ത​നം​തി​ട്ട​യി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്തി​യ​ത്.കൊ​ടു​മ​ണ്‍, മൈ​ല​പ്ര, പാ​റ​ത്തോ​ട്, ക​റു​ക​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ​ത്.

ക​റു​ക​ച്ചാ​ലി​ലെ കൊ​ട്ടി​ക്ക​ലാ​ശ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് സ്ഥാ​നാ​ർ​ഥി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.എ​ൻ​ഡി​എ ജി​ല്ലാ നേ​താ​ക്ക​ളാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​വി​ധ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യി​ലും പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ത്തി​യാ​യി​രു​ന്നു സ​മാ​പ​നം. ‌

‌കോ​ഴ​ഞ്ചേ​രി​യി​ൽ ‌‌

കോ​ഴ​ഞ്ചേ​രി: ക​ലാ​ശ​ക്കൊ​ട്ടി​ന് ആ​വേ​ശ​മാ​യി കോ​ഴ​ഞ്ചേ​രി​യി​ലും പു​ല്ലാ​ട്ടും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തു മു​ത​ൽ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നു ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യി​രു​ന്നു.കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു മു​ന്പി​ൽ എ​ൽ​ഡി​എ​ഫും എ​തി​ർ​ഭാ​ഗ​ത്ത് എ​ൻ​ഡി​എ​യു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ബാ​ബു കോ​യി​ക്ക​ലേ​ത്ത്, ബി​ജി​ലി പി. ​ഈ​ശോ, മി​നി ശ്യാം ​മോ​ഹ​ൻ, എം.​കെ. വി​ജ​യ​ൻ, പ​ഴ​ഞ്ഞി​യി​ൽ ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്, പ്ര​കാ​ശ് കു​മാ​ർ എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നും ന​ന്ദ​കു​മാ​ർ, ഷി​ബു രാ​ജേ​ഷ് എ​ന്നി​വ​ർ എ​ൻ​ഡി​എ പ്ര​ക​ട​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

പു​ല്ലാ​ട് ജം​ഗ്ഷ​നി​ലെ ക​ലാ​ശ​ക്കൊ​ട്ടി​ന് എ​ൻ​ഡി​എ, എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ർ അ​ണി​നി​ര​ന്നു. അ​ജ​യ്കു​മാ​ർ, അ​ജി​ത് പു​ല്ലാ​ട് എ​ന്നി​വ​ർ എ​ൻ​ഡി​എ പ്ര​ക​ട​ന​ത്തി​നും എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​ന് എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, അ​രു​ണ്‍ മോ​ഹ​ൻ എ​ന്നി​വ​രും പി.​ജി. അ​നി​ൽ കു​മാ​ർ​ഡ, ശി​വ​ൻ​പി​ള്ള എ​ന്നി​വ​ർ യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.‌

റാ​ന്നി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി ക​ലാ​ശ​ക്കൊ​ട്ട് ‌

‌റാ​ന്നി: റാ​ന്നി - ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലാ​യി​രു​ന്നു കൊ​ട്ടി​ക്ക​ലാ​ശം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും അ​വ​സാ​ന​വ​ട്ട പ​ര​സ്യ പ്ര​ച​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ടൗ​ണി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നൗ​ണ്‍​സ്മെ​ൻ​റ് വാ​ഹ​ന​ങ്ങ​ൾ പ്ര​ച​ര​ണം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ച്ച​യോ​ടെ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു. ഇ​തോ​ടെ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മൂ​ന്ന മു​ത​ൽ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു.

ടൗ​ണ്‍ ശ​ബ്ദ​മു​ഖ​രി​ത​മാ​യി. വാ​ഹ​ന​ങ്ങ​ളും ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു. ലോ​റി​യും’ പി​ക്ക​പ്പ് വാ​നും,ജീ​പ്പു​ക​ളു​ടെ മു​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ നി​ല​യു​റ​പ്പി​ച്ചു.ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ൻ​വ​ശ​ത്താ​യി എ​ൽ​ഡി​എ​ഫും, ഇ​ട്ടി​യ​പ്പാ​റ മാ​ർ​ക്ക​റ്റി​നു മു​ൻ​വ​ശ​ത്താ​യി യു​ഡി​എ​ഫും, ഐ​ത്ത​ല ഭാ​ഗ​ത്താ​യി എ​ൻ​ഡി​എ​യും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി.​നാ​ലോ​ടെ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രും, നേ​താ​ക്ക​ളും എ​ത്തി​ച്ചേ​ർ​ന്നു.

കൊ​ടി​ക​ളും, ബ​ലൂ​ണു​ക​ളും, ചി​ഹ്ന​ങ്ങ​ൾ പ​തി​ച്ച വ​ർ​ണ​ക്കു​ട​ക​ളും ടൗ​ണി​ൽ നി​റ​ഞ്ഞു. ഇ​ട​യ്ക്ക് ആ​വേ​ശ​ത്തി​ലാ​യ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യ​ത് ചെ​റി​യ വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യി. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തോ​ടെ സം​ഘ​ർ​ഷം ഒ​ഴി​വാ​യി. ‌‌