ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ തി​രു​വ​ല്ല​യി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യും സം​ഘ​ർ​ഷം ‌
Sunday, April 21, 2019 11:01 PM IST
‌പ​ത്ത​നം​തി​ട്ട: ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ തി​രു​വ​ല്ല​യി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും സം​ഘ​ർ​ഷം. തി​രു​വ​ല്ല​യി​ൽ എ​സ്്സി​എ​സ് ജം​ഗ്ഷ​നി​ൽ കേ​ന്ദ്രീ​ക​രി​ച്ച എ​ൻ​ഡി​എ, എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് ക​ല്ലേ​റു ന​ട​ന്ന​ത്.

നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ.ക​ലാ​ശ​ക്കൊ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്ന​ത്ത് നി​ന്നും ആ​രം​ഭി​ച്ച എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ റോ​ഡ്ഷോ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലും മു​ണ്ട​ക്ക​യം കോ​സ് വേ ​ജം​ഗ്ഷ​നി​ലും വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞാ​യി​രു​ന്നു മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്ഷോ അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും വേ​ണ്ട​ത്ര സു​ര​ക്ഷ ഒ​രു​ക്കാ​തെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പോ​ലീ​സ് ഒ​ത്തു​ക​ളി​ച്ച​താ​യി എ​ൻ​ഡി​എ ആ​രോ​പി​ച്ചു.‌