ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം; ബൂ​ത്തു​ക​ൾ രാ​ത്രി​യോ​ടെ സ​ജ്ജ​മാ​കും ‌
Sunday, April 21, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ട്ടി​ക്ക​ലാ​ശ​ത്തോടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ശ​ബ്ദ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു.
ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നു ത​ന്നെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​താ​ത് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ത്തു​ട​ങ്ങും.
എ​ട്ടി​ന് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും കൈ​മാ​റി​ത്തു​ട​ങ്ങും.
എ​ല്ലാ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ര ​വ​ർ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​കും.
അ​വി​ടെ പോ​ളിം​ഗി​ന് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​കും.
പോ​ളിം​ഗ് ദി​വ​സ​മാ​യ 23ന് ​പു​ല​ർ​ച്ചെ ത​ന്നെ ബൂ​ത്ത് സ​ജീ​വ​മാ​കും.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ രാ​വി​ലെ 5.30ന് ​ബൂ​ത്തി​ൽ എ​ത്തും.
ആ​റി​ന് മോ​ക് പോ​ൾ ആ​രം​ഭി​ക്കും. ഏ​ഴു മു​ത​ൽ വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ​യി​ലേ​ക്കു ക​ട​ക്കും.
വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ‌