ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ...
Sunday, April 21, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു തി​ര​ശീ​ല വീ​ഴു​ന്പോ​ൾ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
വി​ജ​യം ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​ത​ന്നെ​യെ​ന്ന് ഇ​വ​ർ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. പ്ര​ചാ​ര​ണ​മേ​ഖ​ല​യി​ലെ മു​ൻ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ‌‌

ആ​ന്‍റോ ആ​ന്‍റ​ണി ‌‌

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്നും ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. ദേ​ശീ​യ രാ​ഷ്ട്രീ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന വി​ഷ​യം. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വൈ​ക​ല്യ​ങ്ങ​ളും വി​ല​യി​രു​ത്ത​പ്പെ​ടും. വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും നാ​ട്ടി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പു​ല​രാ​നും യു​ഡി​എ​ഫ് വി​ജ​യി​ക്ക​ണ​മെ​ന്ന് വോ​ട്ട​ർ​മാ​ർ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നാ​യി​രി​ക്കും ലീ​ഡെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു. ‌

‌വീ​ണാ ജോ​ർ​ജ് ‌‌

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്. എ​ൽ​ഡി​എ​ഫി​നെ​തി​രെ യു​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്നു ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളും ജ​നം ത​ള്ളി​ക്ക​ള​യും. നാ​ടി​ന്‍റെ വി​ക​സ​ന​വും മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ​വു​മാ​ണ് എ​ൽ​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യം. എ​ൽ​ഡി​എ​ഫ് ന​യ​ങ്ങ​ളെ വോ​ട്ട​ർ​മാ​ർ പി​ന്തു​ണ​യ്ക്കു​മെ​ന്നും വീ​ണാ ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌

‌കെ. ​സു​രേ​ന്ദ്ര​ൻ ‌‌

വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​രും എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്.
പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ രം​ഗ​ത്ത് എ​ൻ​ഡി​എ നേ​ടി​യി​ട്ടു​ള്ള മു​ൻ​തൂ​ക്കം വോ​ട്ടാ​യി മാ​റു​മെ​ന്ന​തി​ലും സു​രേ​ന്ദ്ര​നു സം​ശ​യ​മി​ല്ല. രാ​ജ്യ​ത്തും സം​സ്ഥാ​ന​ത്തും ബി​ജെ​പി​ക്കു വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​പി​ന്തു​ണ പ​ത്ത​നം​തി​ട്ട​യി​ൽ വ​ൻ നേ​ട്ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ‌