ക​ന്നി​വോ​ട്ട് ചെ​യ്യാ​നാ​കാ​തെ നാ​സിം മ​ട​ങ്ങി
Monday, April 22, 2019 10:20 PM IST
അ​ടൂ​ർ: ക​ന്നി​വോ​ട്ട് ചെ​യ്യാ​നാ​കാ​തെ നാ​സിം മ​ട​ങ്ങി. ഇ​ന്ന് ക​ന്നി വോ​ട്ട് ചെ​യ്യാ​നാ​കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു ര​ണ്ട് ദി​വ​സ​മാ​യി നാ​സീ​മെ​ന്ന് കൂ​ട്ടു​കാ​ർ പ​റ​ഞ്ഞു.എ​ന്നാ​ൽ വി​ധി ആ​ഗ്ര​ഹം ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് ക​ല്ല​ട​യാ​റ്റി​ൽ തെ​ങ്ങാം​പു​ഴ ക​ട​വി​ൽ നാ​സീം മു​ങ്ങി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ടൂ​ർ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു വ​ന്ന​പ്പോ​ൾ മൃ​ത​ദേ​ഹം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ പി.​എ.​നൂ​ഹ്, അ​ടൂ​ർ ഡി​വൈ​എ​സ്പി കെ.​എ.​തോ​മ​സ്, ആ​ർ​ഡി​ഒ ബീ​ന റാ​ണി എ​ന്നി​വ​രും ജ​ന​റ​ലാ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. വേ​ന​ല​വ​ധി​ക്കാ​ലം ഇ​പ്പോ​ൾ മ​ണ്ണ​ടി​ക്കാ​ർ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത നൊ​മ്പ​ര​മാ​ണ് സ​മ്മാ​നി​ച്ച​ത്.

നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്രീ​യ​പ്പെ​ട്ട സ​ഹോ​ദ​ങ്ങ​ൾ ക​ല്ല​ട​യാ​റി​ന്‍റെ ക​യ​ങ്ങ​ളി​ൽ​പെ​ട്ട് ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് ഇ​വി​ടു​ത്തു​കാ​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല ഇ​രു​വ​രും മ​ണ്ണ​ടി നി​വാ​സി​ക​ളു​ടെ പൊ​ന്നോ​മ​ന​ക​ളാ​യി​രു​ന്നു.

ഖു​റാ​ൻ മു​ഴു​വ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ നി​യാ​സ് പ​ഠി​ക്കാ​ൻ ഏ​റെ സ​മ​ർ​ഥ​നാ​യി​രു​ന്നു. ഖു​റാ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ​തി​ന് ക​ണ്ണ​നെ​ല്ലൂ​ർ ടൗ​ൺ ജു​മാ മ​സ്ജി​ദ് നി​യാ​സി​ന് ക​ഴി​ഞ്ഞ 20 ന് ​ഹാ​ഫി​ള് സ്ഥാ​നം ന​ല്കി​യി​രു​ന്നു. മൂ​വ​രും വേ​ന​ല​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഇ​വ​രു​ടെ ജീ​വ​ൻ ക​ല്ല​ട​യാ​റ് ക​വ​ർ​ന്ന​ത്. മ​ക്ക​ൾ ര​ണ്ട് പേ​രെ​യും വി​ധി ക​വ​ർ​ന്നെ​ടു​ത്ത​ത് പി​താ​വ് നാ​സ​റു​ദ്ദീ​നും മാ​താ​വ് സ​ബി​ല​യ്ക്കും സ​ഹി​ക്കാ​വു​ന്ന​തി​ല​ധി​ക​മാ​യി​രു​ന്നു.