നീ​രൊ​ഴു​ക്ക് നി​ല​ച്ച ന​ദി​ക​ള്‍ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: നീ​രൊ​ഴു​ക്ക് നി​ല​ച്ച ന​ദി​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും അ​പ​ക​ട​ച്ചു​ഴി​ക​ളാ​യി മാ​റു​ന്നു. വേ​ന​ലി​ല്‍ വെ​ള്ളം വ​റ്റി​കി​ട​ക്കു​ന്ന ന​ദി​ക​ളു​ടെ സ്ഥി​തി ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. വ​ട​ശേ​രി​ക്ക​ര പ​മ്പാ​ന​ദി​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച മൂ​ന്ന് യു​വാ ക്ക​ള്‍ മു​ങ്ങി​മ​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ക​ല്ല​ട​യാ​റ്റി​ല്‍ മ​ണ്ണ​ടി തെ​ങ്ങാം​പു​ഴ ക​ട​വി​ല്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ച​ത്.ഒ​ഴു​ക്കു​നി​ല​ച്ചു നീ​ര്‍​ച്ചാ​ലു​ക​ളാ​യി മാ​റി​യി​ട്ടു​ള്ള ന​ദി​ക​ളി​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള നീ​ര്‍​ച്ചു​ഴി​ക​ളും മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ര്‍​ന്ന് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ചെ​ളി​ക്കു​ഴി​ക​ളു​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്.

ഇ​ത്ത​രം ചു​ഴി​ക​ളി​ല്‍​പെ​ടു​ന്ന​വ​ര്‍ ര​ക്ഷ​പെ​ടാ​നാ​കാ​തെ താ​ഴ്ന്നു പോ​കു​ക​യാ​ണ് പ​തി​വ്. ചെ​ളി നി​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളേ​റെ​യും നി​ല​യി​ല്ലാ ക​യ​ങ്ങ​ളാ​യി മാ​റി​യി​ട്ടു​ണ്ട്. മു​ന്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍ ന​ദി​യി​ല്‍ ഇ​റ​ങ്ങു​ന്ന​താ​ണ് ഏ​റെ അ​പ​ക​ടം. പ​രി​ച​യ​മു​ള്ള​വ​ര്‍ പോ​ലും ഒ​രു നി​മി​ഷം കൊ​ണ്ട് അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്നു. നീ​ര്‍​ച്ചു​ഴി​യി​ലും മ​റ്റും അ​ക​പ്പെ​ട്ടാ​ല്‍ നീ​ന്ത​ല്‍ വ​ശ​മു​ണ്ടെ​ങ്കി​ല്‍ പോ​ലും ര​ക്ഷ​പെ​ടാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​വ​ധി​ക്കാ​ലം ആ​യ​തോ​ടെ ന​ദി​ക​ളി​ല്‍ കു​ളി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. വെ​ള്ളം കു​റ​വാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങു​മ്പോ​ള്‍ അ​പ​ക​ട​ത്തി​ലേ​ക്ക് അ​റി​യാ​തെ വീ​ഴു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ര്‍​ന്ന് ന​ദി​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള ചെ​ളി​യി​ല്‍ കാ​ല്‍​വ​ഴു​തി അ​ഗാ​ധ​ങ്ങ​ളി​ലേ​ക്കു പ​തി​ക്കു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്.