ഇ​ര​ട്ട വോ​ട്ട് ത​ട​യു​ന്ന​തി​ന് ക​ര്‍​ശ​ന ന​ട​പ​ടി
Monday, April 22, 2019 10:20 PM IST
ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ലും ഇ​ര​ട്ട വോ​ട്ട് ന​ട​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍​വ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് എ​ല്ലാ വോ​ട്ട​ര്‍​മാ​രു​ടെ​യും സ​ഹാ​യം അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​വ​രെ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

മ​റ്റൊ​രാ​ളു​ടെ വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തും ഒ​ന്നി​ലേ​റെ ത​വ​ണ വോ​ട്ട് ചെ​യ്യു​ന്ന​തും 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 171-ാം വ​കു​പ്പ് പ്ര​കാ​ര​വും ജ​യി​ല്‍ ശി​ക്ഷ​യ്ക്ക് അ​ര്‍​ഹ​മാ​കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്.

ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​ന് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ല്ലാ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.
ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​ സ്ഥ​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വ് ന​ല്‍​കി.