വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ട​വോ​ട്ടു​ക​ള്‍, പ​രാ​തി​യു​മാ​യി ഡി​സി​സി
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു വോ​ട്ട​ര്‍ ഒ​ന്നി​ല​ധി​കം ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​രേ ആ​ളി​നെ​ത്ത​ന്നെ വി​വി​ധ ബൂ​ത്തു​ക​ളി​ല്‍ പേ​രു ചേ​ര്‍​ത്തി​ട്ടു​ള്ള​തി​ന്റെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഡി​സി​സി​യ്ക്ക് വി​വി​ധ ബൂ​ത്തു​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​പ്ര​കാ​രം ല​ഭി​ച്ച പേ​രു​ക​ള്‍ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റും. ഇ​പ്ര​കാ​രം ചേ​ര്‍​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് വ്യ​ത്യ​സ്ത ന​മ്പ​രു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​പ്ര​കാ​രം ചേ​ര്‍​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ പേ​രും മേ​ല്‍​വി​ലാ​സ​വും പി​താ​വി​ന്‍റെ​യോ ഭ​ര്‍​ത്താ​വി ന്‍റെ​യോ പേ​രും ഒ​ന്നു ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ ഇ​പ്ര​കാ​രം ചേ​ര്‍​ക്ക​പ്പെ​ട്ട​വ​രു​ടെ ഫോ​ട്ടോ​ക​ള്‍ വ്യ​ത്യ​സ്ത​മാ​ണ്.

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ആ​ക​മാ​നം 87,000 ല്‍ ​അ​ധി​കം പേ​രെ ഇ​ങ്ങ​നെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ത്ത​ത് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ണ്ടു പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ലി​സ്റ്റു​ക​ള്‍ അ​താ​തു ബൂ​ത്തു​ക​ളി​ല്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ ഏ​ല്‍​പി​ക്കും. ഇ​പ്ര​കാ​രം പേ​രു ചേ​ര്‍​ത്ത വോ​ട്ട​ര്‍​മാ​രു​ടെ പേ​രി​ല്‍ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നു ക​ളി​ല്‍ പ​രാ​തി​യും ന​ല്‍​കും.

ഒ​ന്നി​ല​ധി​കം ബൂ​ത്തു​ക​ളി​ല്‍ ഇ​പ്ര​കാ​ര​മു​ള്ള വോ​ട്ട​ര്‍​മാ​ര്‍ ആ​രെ​ങ്കി​ലും വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ​രു​ടെ പേ​രി​ല്‍ അ​നാ​യാ​സം പോ​ലീ​സി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​സി​സി ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ക​ട​ന്നു​കൂ​ടി​യ​തി​നു പി​ന്നി​ല്‍ എ​ല്‍​ഡി​എ​ഫി​നും ബി​ജെ​പി​ക്കും വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.