നി​ശ​ബ്ദ പ്ര​ചാ​ര​ണ​വു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ലത്തി​ലെ പ്ര​മു​ഖ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ന​ലെ​യും തി​ര​ക്കി​ന്‍റെ ദി​ന​മാ​യി​രു​ന്നു. മ​ത​നേ​താ​ക്ക​ള്‍, ആ​ത്മീ​യാ​ചാ​ര്യ​ന്‍​മാ​ര്‍, സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ള്‍, പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഇ​വ​ര്‍.

വി​ട്ടു​പോ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പ്ര​മു​ഖ​രെ കാ​ണു​ന്ന​തി​നാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ ശ്ര​മി​ച്ച​ത്.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്റോ ആ​ന്റ​ണി​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജും മ​ണ്ഡ​ല​ത്തി​ല്‍ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​യി​രു​ന്നു.

പ്ര​മു​ഖ​രെ സ​ന്ദ​ര്‍​ശി​ച്ചു​കൊ​ണ്ടാ​ണ് ആ​ന്റോ ആ​ന്റ​ണി പി​ന്തു​ണ ഉ​റ​പ്പി​ച്ച​ത്. വീ​ണാ ജോ​ര്‍​ജും പ്ര​മു​ഖ​രെ​യും മ​റ്റും ക​ണ്ടു. പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ന്ന​ലെ സ​മ​യം ക​ണ്ടെ​ത്തി.

സ്ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​രേ​റെ​യും. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സ്ലി​പ്പ് വീ​ടു​ക​ളി​ലെ​ത്തി​ച്ചു. വോ​ട്ട​ര്‍​പ​ട്ടി​ക​യു​മാ​യി വീ​ടു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വോ​ട്ടു​റ​ പ്പി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു ഇ​ത്.