വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം : ട്ര​യ​ല്‍​റ​ണ്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​വും, സു​താ​ര്യ​വു​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സെ​ന്‍​സി​റ്റീ​വ്, വ​ള്‍​ന​റ​ബി​ള്‍ ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പ​ടെ 71 ബൂ​ത്തു​ക​ളി​ലെ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്ര​യ​ല്‍​റ​ണ്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.

ക​ഴി​ഞ്ഞ 20ന് ​മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് ബൂ​ത്തു​ക​ളി​ലെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ന്നി​രു​ന്നു. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി. ​ബി. നൂ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍ അ​ക്ഷ​യ മു​ഖേ​ന​യാ​ണ് വെ​ബ് കാ​സ്റ്റിം​ഗ്് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ക​ള​ള​വോ​ട്ട് ഉ​ള്‍​പ്പ​ടെ​യു​ള​ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വോ​ട്ടെ​ടു​പ്പ് സു​ഗ​മ​വും, സു​താ​ര്യ​വു​മാ​ക്കു​ക​യാ​ണ് വെ​ബ്് കാ​സ്റ്റിം​ഗി​ന്റെ ല​ക്ഷ്യം.

പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും, രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള​ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും വെ​ബ്കാ​സ്റ്റിം​ഗി​ലൂ​ടെ ത​ല്‍​സ​മ​യം രേ​ഖ​പ്പെ​ടു​ത്തും.

പ്ര​ശ്‌​ന​ബാ​ധി​ത​ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ല്‍ ഒ​രു​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ര്‍ നി​രീ​ക്ഷി​ച്ച് ത​ല്‍​സ​മ​യം ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. വെ​ബ് കാ​സ്റ്റിം​ഗി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ അ​ക്ഷ​യ സം​രം​ഭ​ക​ര്‍​ക്കും ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്കും കെ​ല്‍​ട്രോ​ണ്‍ മു​ഖേ​ന പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു.