ഇ​ല​ക്ഷ​ന്‍ വാ​ര്‍ റൂം ​ഒ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം അ​റി​യി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നു​മു​ള്ള ഇ​ല​ക്ഷ​ന്‍ വാ​ര്‍ റൂം ​പൂ​ര്‍​ണ സ​ജ്ജ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് അ​റി​യി​ച്ചു. ഇ​ല​ക്ഷ​ന്‍ വാ​ര്‍ റൂം ​എ​ന്ന പേ​രി​ലാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വൃ​ത്തി​ക്കു​ക. പ​ത്തു കൗ​ണ്ട​റു​ക​ളി​ലാ​യി അ​ന്പ​തി​ല്‍​പ​രം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വൃ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഉ​ണ്ടാ​കു​ക.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ത്സ​മ​യ വി​വ​ര​ങ്ങ​ള്‍ യ​ഥാ​സ​മ​യം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭ്യ​മാ​കും. വോ​ട്ടിം​ഗ് ശ​ത​മാ​നം, വോ​ട്ട് ചെ​യ്ത പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണം, സ്ത്രീ​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും വാ​ര്‍ റൂ​മി​ല്‍ ത​ത്സ​മ​യം എ​ത്തും.

കൗ​ണ്ട​ര്‍ ഒ​ന്നി​ല്‍ പോ​ള്‍ മാ​നേ​ജ​ര്‍, ര​ണ്ടി​ല്‍ ഇ- ​സു​വി​ധ, മൂ​ന്നി​ല്‍ വോ​ട്ട് സ്മാ​ര്‍​ട്ട് നാ​ലി​ല്‍ വ​ള്‍​ന​ബി​ള്‍- സെ​ന്‍​സി​റ്റീ​വ് ബൂ​ത്ത് ട്രാ​ക്കിം​ഗ്, അ​ഞ്ചി​ല്‍ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ വാ​ട്ട്സ്ആ​പ്പ് മോ​ണി​ട്ട​റിം​ഗ്, ആ​റി​ല്‍ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഏ​ഴി​ല്‍ ക്ര​മ​സ​മാ​ധാ​നം, എ​ട്ടി​ല്‍ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് നി​യോ​ഗി​ച്ച​വ​ര്‍, ഒ​ന്പ​തി​ല്‍ ഇ ​വി എം ​ട്രാ​ക്കിം​ഗ്, പ​ത്തി​ല്‍ സ്ട്രോം​ഗ് റൂം, ​സി​സി​ടി​വി എ​ന്നി​വ​യു​ടെ നി​രീ​ക്ഷ​ണ​വു​മാ​ണ് ന​ട​ക്കു​ക. കൂ​ടാ​തെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി ല​ഭ്യ​മാ​കാ​ത്ത വി​വ​ര​ങ്ങ​ളും, വോ​ട്ടിം​ഗ് ശ​ത​മാ​ന​വും, സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും, ജി​ല്ല​യി​ലെ 71 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധ​ന, കെ​എ​സ്ഇ​ബി, ബി​എ​സ്എ​ന്‍​എ​ല്‍ എ​ന്നി​വ​ര്‍​ക്കാ​യി സ്പെ​ഷ​ല്‍ റൂ​മു​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.