ബി​ജെ​പി നേ​ടു​ന്ന​ത് വ​ന്‍ മു​ന്നേ​റ്റം: അ​ശോ​ക​ന്‍ കു​ള​ന​ട
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​മാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തു​ക​യെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട. പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​മ്പോ​ള്‍ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ സു​രേ​ന്ദ്ര​ന്‍ വി​ജ​യി​ക്കു​മെ​ന്ന് വോ​ട്ട​ര്‍​മാ​ര്‍ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.

വി​റ​ളി​പൂ​ണ്ട മ​റ്റു ര​ണ്ട് മു​ന്ന​ണി​ക​ളും ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും അ​ഴി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ബി​ജെ​പി​ക്കു ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ വോ​ട്ടു​ക​ളി​ലു​ണ്ടാ​യ ആ​നു​പാ​തി​ക വ​ള​ര്‍​ച്ച മാ​ത്ര​മ​ല്ല, ഇ​ത്ത​വ​ണ വി​ശ്വാ​സി​ക​ളു​ടെ​യി​ട​യി​ല്‍ സു​രേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യും കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നോ​ടു​ള്ള വി​രു​ദ്ധ​ത​യും വോ​ട്ടാ​യി മാ​റു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. ഇ​ത് വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​ക ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്റെ​യോ പേ​രി​ലാ​യി​രി​ക്കി​ല്ല.

ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ അ​ത്ര​മാ​ത്രം പ്ര​ചാ​ര​ണ​രം​ഗ​ത്ത് അ​നു​ഭ​വി​ച്ച​റി​യാ​നാ​യി. ബി​ജെ​പി വോ​ട്ടു​ക​ളി​ല്‍ ഒ​രു വി​ള്ള​ലു​മു​ണ്ടാ​കി​ല്ല. പ്ര​ചാ​ര​ണ​രം​ഗ​ത്തെ ആ​വേ​ശം വോ​ട്ടിം​ഗി​ലും പ്ര​തി​ഫ​ലി​ക്കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലും കൂ​ടി ബി​ജെ​പി​ക്കു ല​ഭി​ച്ച​ത് 1,91,656 വോ​ട്ടാ​ണ്.

ഇ​തി​ല്‍ നി​ന്നു​ള്ള ഒ​രു വ​ന്‍ വ​ര്‍​ധ​ന​യാ​ണ് ല​ഭി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും അ​ശോ​ക​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.