എ​ല്‍​ഡി​എ​ഫ് വി​ജ​യി​ക്കും, ബി​ജെ​പി​ക്കു മൂ​ന്നാം​സ്ഥാ​നം: പീ​ലി​പ്പോ​സ് തോ​മ​സ്
Monday, April 22, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജ് ഭേ​ദ​പ്പെ​ട്ട ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് പീ​ലി​പ്പോ​സ് തോ​മ​സ്.

ക​ഴി​ഞ്ഞ​ത​വ​ണ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി പീ​ലി​പ്പോ​സ് തോ​മ​സ് താ​ന്‍ മ​ത്സ​രി​ച്ച​പ്പോ​ഴു​ണ്ടാ​യ പാ​ളി​ച്ച​ക​ള്‍ കൂ​ടി വി​ല​യി​രു​ത്തി​യാ​ണ് വീ​ണ​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​ത്.

സി​പി​എം ചി​ഹ്ന​ത്തി​ല്‍ വീ​ണ സ്ഥാ​നാ​ര്‍​ഥി​യാ​യ​തോ​ടെ പാ​ര്‍​ട്ടി, മു​ന്ന​ണി ഘ​ട​ക​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നം കു​റെ​ക്കൂ​ടി ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു പോ​കാ​നാ​യി. വീ​ണാ ജോ​ര്‍​ജി​ന്റെ സ്ഥാ​നാ​ര്‍​ഥി​ത്വം മ​ണ്ഡ​ല​ത്തി​ല്‍ പൊ​തു​വെ സ്വീ​കാ​ര്യ​മാ​യി.

വ​നി​താ വോ​ട്ട​ര്‍​മാ​രു​ടെ ഇ​ട​യി​ല്‍ അ​വ​ര്‍​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നാ​യി. ക​ഴി​ഞ്ഞ ത​വ​ണ നോ​ട്ട നേ​ടി​യ 16538 അ​പ​ര​ന്‍ പീ​ലി​പ്പോ​സ് നേ​ടി​യ 16493 വോ​ട്ടു​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്ക് ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക്കു ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.

2009ല്‍ ​ആ​ന്‍റോ​യ്ക്കു ല​ഭി​ച്ച 1,11,206 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ​ത​വ​ണ 56,191 വോ​ട്ടി​ലേ​ക്ക് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞു. ബി​ജെ​പി വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടു​ന്ന​ത് യു​ഡി​എ​ഫി​നാ​ണ് ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലും കൂ​ടി കൂ​ടു​ത​ല്‍ വോ​ട്ട് എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു. ഇ​ത്ത​വ​ണ ബി​ജെ​പി വോ​ട്ടു​ക​ള്‍ 2.25 ല​ക്ഷം വ​രെ ല​ഭി​ച്ചേ​ക്കാ​മെ​ന്നും മൂ​ന്നാം​സ്ഥാ​ന​മാ​യി​രി​ക്കും അ​വ​ര്‍​ക്കു ല​ഭി​ക്കു​ക​യെ​ന്നും വി​ല​യി​രു​ത്തി. അ​വ​സാ​ന​റൗ​ണ്ടി​ല്‍ ഏ​റെ മു​ന്നി​ലെ​ത്താ​ന്‍ എ​ല്‍​ഡി​എ​ഫി​നു ക​ഴി​ഞ്ഞു.

ബി​ജെ​പി ഉ​യ​ര്‍​ത്തി​യ പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ളെ തു​ട​ക്കം​മു​ത​ല്‍ മ​റി​ക​ട​ന്നെ​ത്തി​യ​ത് എ​ല്‍​ഡി​എ​ഫാ​ണ്. അ​വ​സാ​ന റൗ​ണ്ടി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ​യി​ട​യി​ല്‍ വീ​ണ ജ​യി​ക്കു​മെ​ന്ന പൊ​തു​വി​കാ​രം ത​ന്നെ ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞു പീ​ലി​പ്പോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.