2442 പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍; 13,82,741 വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തി​ലേ​ക്ക്
Monday, April 22, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ 13,82,741 പേ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം. ഇ​വ​രി​ല്‍ 6,61,700 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 7,16,884 സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മു​ണ്ട്.
ഇ​വ​രി​ല്‍ 2442 പ്ര​വാ​സി വോ​ട്ട​ര്‍​മാ​രും 14,279 പേ​ര്‍ 18നും 20​നും മ​ധ്യേ പ്രാ​യ​മു​ള്ള ന​വാ​ഗ​ത വോ​ട്ട​ര്‍​മാ​രു​മാ​ണ്.
വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം നി​യ​മ​സ​ഭ മ​ണ്ഡ​ലം തി​രി​ച്ച്. സ്ത്രീ, ​പു​രു​ഷ വോ​ട്ട​ര്‍​മാ​ര്‍ ക്ര​മ​ത്തി​ല്‍
കാ​ഞ്ഞി​ര​പ്പ​ള്ളി -
1,78,912 ( 91,044 87,867)
പൂ​ഞ്ഞാ​ര്‍ -
1,78,887 ( 89,134 89,753)
തി​രു​വ​ല്ല -
2,05,473 ( 1,07,332 98,141)
റാ​ന്നി -
1,91,106 ( 98,390 92,716)
ആ​റ​ന്മു​ള -
2,28,469 ( 1,20,320 1,08,148)
കോ​ന്നി -
1,95,688 ( 1,02,700 92,988)
അ​ടൂ​ര്‍ -
2,04,206. ( 1,08,122 96,083).
പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ല്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലാ​ണ്. 659 പേ​ര്‍. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍. കാ​ഞ്ഞി​ര​പ്പ​ള്ളി 213, പൂ​ഞ്ഞാ​ര്‍ 147, തി​രു​വ​ല്ല 488, റാ​ന്നി 352, ആ​റ​ന്മു​ള 659, കോ​ന്നി 294, അ​ടൂ​ര്‍ 299.

1437 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍
പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ അ​ധി​ക സു​ര​ക്ഷ

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​ത്തി​ല്‍ 1437 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. വ​നി​ത​ക​ള്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന അ​ഞ്ച് വീ​തം പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ണ്ട്.

25 മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തു​ക​ളും ജി​ല്ല​യി​ലു​ണ്ട്.പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ 199 പ്ര​ശ്ന സാധ്യതയും 25 എ​ണ്ണം പ്ര​ശ്ന ബാ​ധി​ത​വും 19 എ​ണ്ണം അതീവ പ്ര​ശ്ന ബാധിതവു മായ ബൂ​ത്തു​ക​ളാ​യി ത​രം തി​രി​ച്ചി​രി​ക്കു​ന്നു.

ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും പ്ര​ശ്ന സാധ്യത, പ്ര​ശ്ന ബാ​ധി​തം, അതീവ പ്ര​ശ്ന ബാധിത ഗ​ണ​ത്തി​ലെ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം.
കാ​ഞ്ഞി​ര​പ്പ​ള്ളി 20, 0, 16
പൂ​ഞ്ഞാ​ര്‍ 8, 3, 3
തി​രു​വ​ല്ല 24, 2, 0
റാ​ന്നി 25, 3, 0
ആ​റ​ന്മു​ള 66, 2, 0
കോ​ന്നി 22, 4, 0
അ​ടൂ​ര്‍ 34, 11, 0.