മു​ണ്ടി​യെ​രു​മ​യും കീ​ഴ​ട​ക്കി ന​സ്രാ​ണി യു​വ​ശ​ക്തി; 27ന് ​മ​ഹാ​റാ​ലി
Monday, April 22, 2019 10:24 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന ന​സ്രാ​ണി യു​വ​ശ​ക്തി മ​ഹാ​റാ​ലി​ക്കു മു​ന്നൊ​രു​ക്ക​മാ​യ് ന​ട​ത്ത​പ്പെ​ടു​ന്ന അ​ഗ്നി​പ്ര​യാ​ണം വി​ളം​മ്പ​ര ജാ​ഥ​യ്ക്ക് മു​ണ്ടി​യെ​രു​മ ഫൊ​റോ​ന​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

അ​ന്യാ​ർ​തൊ​ളു സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച അ​ഗ്നി​പ്ര​യാ​ണ വി​ളം​മ്പ​ര​ജാ​ഥ സ​ന്യാ​സി​യോ​ട, തേ​ർ​ഡ്ക്യാ​മ്പ്, രാ​മ​ക്ക​ൽ​മേ​ട്, മു​ണ്ടി​യെ​രു​മ, ചേ​മ്പ​ളം പാ​മ്പാ​ടും​പാ​റ ഇ​ട​വ​ക​ക​ൾ പി​ന്നി​ട്ട് പു​ളി​യ​ന്മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ അ​വ​സാ​നി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ വി​വി​ധ ഇ​ട​വ​ക​ക​ളി​ലാ​യി അ​ഗ്നി​പ്ര​യാ​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. അ​ന്യാ​ർ​തൊ​ളു സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മ​ഞ്ഞ​ക്കു​ഴ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ടി​യെ​രു​മ മേ​ഖ​ല എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ച​വ​റ​പ്പു​ഴ പ്ര​സം​ഗി​ച്ചു. സ​ഭാ വി​രു​ദ്ധ ബാ​ഹ്യ ശ​ക്തി​ക്ക​ൾ​ക്കെ​തി​രേ​യും സ​ഭ​യു​ടെ ന​വോ​ഥാ​ന സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും സ​ഭാ പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചും ഓ​രോ ഇ​ട​വ​ക​യി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കി​യ സ്ലീ​വ​യും വ​ഹി​ച്ചു കൊ​ണ്ടു​ള്ള അ​ഗ്നി പ്ര​യാ​ണ​ത്തി​ന് രൂ​പ​ത എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പാ​റ, ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, സി​സ്റ്റ​ർ ലി​ൻ​സി ആ​ല​ഞ്ചേ​രി​ൽ, ബ്ര​ദ​ർ നോ​ബി വെ​ള്ളാ​പ്പ​ള്ളി, ജി​ജി മാ​ത്യു, മി​ന്‍റു മോ​ൾ ജോ​സ​ഫ്, അ​ബി മാ​ത്യു, മ​രി​യ മാ​ത്യു, ടോ​ണി സ്രാ​മ്പി​ക്ക​ൽ, സോ​ണി ചാ​ക്കോ, ജോ​ബി​ൻ ജോ​യ്, ലി​ബി​ൻ ജോ​സ​ഫ്, ജി​റ്റി ജോ​സ​ഫ്, ബി​ബി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ച്ച് മൂ​ന്നി​ന് പാ​റേ​മാ​ക്ക​ൽ തോ​മാ​ക​ത്ത​നാ​രു​ടെ ക​ബ​റി​ട​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച അ​ഗ്നി​പ്ര​യാ​ണം 27ന് ​ക​ട്ട​പ്പ​ന​യി​ലും മേ​യ് 12ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ജൂ​ൺ ര​ണ്ടി​ന് എ​രു​മേ​ലി​യി​ലും ന​ട​ക്കു​ന്ന മ​ഹാ​റാ​ലി​ക​ളോ​ടു കൂ​ടി സ​മാ​പി​ക്കും.