ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Monday, April 22, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന് ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന വേ​ന​ല്‍ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്.

ഇ​ത്ത​രം ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​കാ​രി​ക​ള്‍ ആ​ണ്. അ​വ മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ടി​മി​ന്ന​ലി​നെ ഒ​രു സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.