കൊ​റ്റ​നാ​ട് പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ള്‍
Monday, April 22, 2019 10:24 PM IST
കൊ​റ്റ​നാ​ട്: സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ 40-ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​എം.​ജെ. ജോ​ണ്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 7.15ന് ​കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന. 25നു ​വൈ​കു​ന്നേ​രം ഫാ.​ബ്രി​ന്‍​സ് അ​ല​ക്സ് മാ​ത്യൂ​സ് പ്ര​സം​ഗി​ക്കും.

26നു ​രാ​വി​ലെ ഒ​മ്പ​തി​ന് നേ​ര്‍​ച്ച സ്വീ​ക​ര​ണം, വൈ​കു​ന്നേ​രം റാ​സ. 27നു ​രാ​വി​ലെ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ.​ബ​ഞ്ച​മി​ന്‍ തോ​മ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​വി​ള​മ്പ്, ആ​ശി​ര്‍​വാ​ദം. 28ന് ​ഇ​ട​വ​ക​യി​ലെ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കം. ഫാ.​സി​ജി​ന്‍ മാ​ത്യൂ​സ് കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ.​എം.​ജെ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.