വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ ഹ​രി​ത​സേ​ന
Monday, April 22, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ക്ഷ​ന്‍ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​യി സൂ​ക്ഷി​ച്ച് ഹ​രി​ത​സേ​ന വോ​ള​ണ്ടി​യ​ര്‍​മാ​ര്‍. ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ ഡി​സ്ട്രി​ബൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ സേ​വ​ന​ത്തി​നാ​യി എ​ത്തി​യ​ത്.

ജി​ല്ല​യി​ലെ ഡി​സ്ട്രി​ബൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളാ​യ തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജ്, റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ള്‍, കോ​ന്നി അ​മൃ​ത വി​എ​ച്ച്എ​സ്എ​സ്, അ​ടൂ​ര്‍ ബി​എ​ഡ് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​തം വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ്, റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, എം​എം​എ​ന്‍​എ​ന്‍​എ​സ് കോ​ള​ജ് കോ​ന്നി, എ​ന്‍​എ​ന്‍​എ​സ് കോ​ള​ജ് പ​ന്ത​ളം, കെ​വി​വി​എ​സ് കോ​ള​ജ് അ​ടൂ​ര്‍ എ​ന്നീ കോ​ള​ജു​ക​ളി​ലെ വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് രാ​വി​ലെ ഇ​ല​ക്ഷ​ന്‍ സാ​മ​ഗ്രി​ക​ളു​ടെ ഡി​സ്ട്രി​ബൂ​ഷ​ന്‍ തു​ട​ങ്ങി​യ​ത് മു​ത​ല്‍ അ​വ​സാ​നം വ​രെ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത്.
ഡി​സ്ട്രി​ബൂ​ഷ​ന്‍ സ​മ​യ​ത്തു​ണ്ടാ​കു​ന്ന പേ​പ്പ​ര്‍, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ അ​പ്പോ​ള്‍ ത​ന്നെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ കൗ​ണ്ട​റു​ക​ളി​ല്‍ നി​ന്നും തു​ണി സ​ഞ്ചി​ക​ളി​ല്‍ ശേ​ഖ​രി​ക്കു​ക​യും നീ​ക്കം ചെ​യ്യു​ക​യു​മാ​ണ് ചെ​യ്ത​ത്. ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി തു​ണി സ​ഞ്ചി​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​തും മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തും തി​രു​വ​ല്ല ക്രി​സ് ഗ്ലോ​ബ​ല്‍ ട്രേ​ഡേ​ഴ്‌​സാ​ണ്. വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ മൂ​ലം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​യി.