മൊ​ട്ടു​സൂ​ചി മു​ത​ല്‍ വി​വി​പാ​റ്റ് വ​രെ, ബൂ​ത്തു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് 195 ഇ​ന​ങ്ങ​ള്‍
Monday, April 22, 2019 10:24 PM IST
വോ​ട്ടെ​ടു​പ്പി​നാ​യി ബൂ​ത്തു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ണ്ടു​പോ​യ​ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ മു​ത​ല്‍ മൊ​ട്ടു​സൂ​ചി​വ​രെ. ഇ​ത്ത​വ​ണ വി​വി​പാ​റ്റ് കൂ​ടി ഈ ​ലി​സ്റ്റി​ല്‍ അ​ധി​ക​മാ​യി ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്.
വി​വി​ധ​യി​നം പോ​സ്റ്റ​റു​ക​ള്‍, ക​വ​റു​ക​ള്‍, ഫാ​റ​ങ്ങ​ള്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബ് വ​രെ​യു​ള്‍​പ്പെ​ടും. ആ​കെ 195 ഓ​ളം ഇ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ബാ​ഗു​ക​ളാ​ണ് ഓ​രോ ബൂ​ത്തി​നു​മു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഏ​റ്റു​വാ​ങ്ങി​യ​ത്. ത​നി​ക്കൊ​പ്പ​മു​ള്ള മൂ​ന്നു ജീ​വ​ന​ക്കാ​രേ​യും കൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍​ത​ന്നെ ന​ല്‍​കി​യി​ട്ടു​ള്ള ചെ​ക്ക് ലി​സ്റ്റു​മാ​യി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ത് ഒ​ത്തു​നോ​ക്കി​യ​ശേ​ഷ​മാ​ണ് ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​കാ​നാ​യി ബ​സു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

വോ​ട്ടിം​ഗ് യ​ന്ത്രം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് വി​വി​പാ​റ്റ്, വോ​ട്ട​ര്‍​മാ​രു​ടെ ര​ജി​സ്റ്റ​ര്‍, വോ​ട്ടേ​ഴ്‌​സ് സഌ​പ്പു​ക​ള്‍, വോ​ട്ട​ര്‍ പ​ട്ടി​ക (മാ​ര്‍​ക്ക്ഡ് കോ​പ്പി​യും വ​ര്‍​ക്കിം​ഗ് കോ​പ്പി​യും), സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക, ടെ​ന്‍​ഡ​ര്‍ വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ന​ല്‍​കേ​ണ്ട ബാ​ല​റ്റ് പേ​പ്പ​ര്‍, സ്ഥാ​നാ​ര്‍​ഥി​യു​ടെ​യും ഏ​ജ​ന്റി​ന്റെ​യും ഒ​പ്പി​ന്റെ പ​ക​ര്‍​പ്പ്, കൈ​വി​ര​ലി​ല്‍ അ​ട​യാ​ള​മി​ടു​ന്ന​തി​നു​ള്ള മ​ഷി, വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും സീ​ല്‍ ചെ​യു​ന്ന​തി​നു​ള്ള ടാ​ഗ്, സ്‌​ഷ്യെ​ല്‍ ടാ​ഗ്, സ്ട്രി​പ് സീ​ല്‍, ഇ​വി​എ​മ്മി​നു​ള്ള ഗ്രീ​ന്‍ സീ​ല്‍, വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള റ​ബ​ര്‍ സീ​ലു​ക​ള്‍, സ്റ്റാം​പ് പാ​ഡ്, മെ​റ്റ​ല്‍ സീ​ല്‍, തീ​പ്പെ​ട്ടി, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്കു​ള്ള ഡ​യ​റി, വി​വി​ധ​ത​രം വോ​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ക​ട​ലാ​സു​ക​ള്‍, ച​ല​ഞ്ച് വോ​ട്ട് ഫീ​സി​നു​ള്ള ര​സീ​ത് ബു​ക്ക്, വി​സി​റ്റ് ഷീ​റ്റ്, വി​വി​ധ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ക​ട​ലാ​സു​ക​ള്‍, പോ​ളിം​ഗ് ഏ​ജ​ന്റു​മാ​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന പാ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഈ ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​വി​ധ​ത​രം എ​ന്‍​വ​ല​പ്പു​ക​ളാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. എ​ല്ലാ രേ​ഖ​ക​ളും പ്ര​ത്യേ​കം എ​ന്‍​വ​ല​പ്പു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന​തി​നാ​ല്‍ ചെ​റു​തും വ​ലു​തു​മാ​യി 25 ത​രം എ​ന്‍​വ​ല​പ്പു​ക​ളാ​ണ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

ഉ​പ​യോ​ഗി​ക്കാ​ത്ത​തും കേ​ടു​പ​റ്റി​യ​തു​മാ​യ സീ​ലു​ക​ളും ടാ​ഗു​ക​ളും സൂ​ക്ഷി​ക്കാ​ന്‍​വ​രെ വെ​വ്വേ​റെ ക​വ​റു​ക​ളു​ണ്ട്. ഇ​തി​നൊ​പ്പം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, എ​ന്‍​ട്രി, എ​ക്‌​സി​റ്റ്, പോ​ളിം​ഗ് ഏ​ജ​ന്റ് എ​ന്നി​ങ്ങ​നെ​യു​ള്ള സൈ​ന്‍​ബോ​ര്‍​ഡു​ക​ളും ഈ ​പ​ട്ടി​ക​യി​ല്‍ വ​രു​ന്നു​ണ്ട്. സ്‌​റ്റേ​ഷ​ന​റി​യു​ടെ ക​വ​റി​നു​ള്ളി​ല്‍ 19 സാ​മ​ഗ്രി​ക​ളാ​ണു​ള്ള​ത്. പെ​ന്‍​സി​ല്‍, ബോ​ള്‍ പെ​ന്‍, വെ​ള്ള​പേ​പ്പ​ര്‍, മൊ​ട്ടു​സൂ​ചി... അ​ങ്ങ​നെ പോ​കു​ന്നു ഈ ​ലി​സ്റ്റ്. ഇ​ത്ത​വ​ണ ന​ല്‍​കു​ന്ന പേ​ന​യ്ക്ക് പ്ര​ത്യേ​ക​ത​യു​ണ്ട്. വി​ത്ത് പേ​ന​ക​ളാ​ണ് എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​കു​ന്ന​ത്.

ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നാ​ണ് ആ​വ​ശ്യ​ത്തി​ന് വി​ത്ത് പേ​ന​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്. സീ​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള മെ​ഴു​ക്, പ​ശ, ബ്ലെ​യ്ഡ്, മെ​ഴു​കു​തി​രി, ട്വൊ​യി​ന്‍​നൂ​ല്‍, ഇ​രു​മ്പി​ലു​ള്ള സ്‌​കെ​യി​ല്‍, കാ​ര്‍​ബ​ണ്‍ പേ​പ്പ​ര്‍, എ​ണ്ണ​യോ അ​തു​പോ​ലു​ള്ള അ​ഴു​ക്കോ നീ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ണി, പാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള പേ​പ്പ​റു​ക​ള്‍, സെ​ലോ​ടേ​പ്പ്, റ​ബ​ര്‍​ബാ​ന്‍​ഡ്, ഡ്രാ​യിം​ഗ് പി​ന്‍ എ​ന്നി​വ​യും പ്രി​സൈ​ഡിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്നു.