തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ല്‍ 4932 ഉ​ദ്യോ​ഗ​സ്ഥ​ര്‍
Monday, April 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: 195 ഇ​നം പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചു.

പു​ല​ര്‍​ച്ചെ 5.30ന് ​രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഏ​ജ​ന്റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​തൃ​കാ പോ​ളിം​ഗ് ന​ട​ത്തും. പി​ന്നീ​ട് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സീ​ല്‍ ചെ​യ്യും. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 4932 ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ഓ​രോ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ത്തി​ക്കാ​ന്‍ വാ​ഹ​നം ക്ര​മീ​ക​രി​ച്ചി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ കോ​ട്ട​യം ജി​ല്ല​യി​ലാ​യി​രു​ന്നു.നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍.ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് സ​ന്ദ​ര്‍​ശി​ച്ചു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ രാ​വി​ലെ 8.30 ഓ​ടെ എ​ത്തി​യ ക​ള​ക്ട​ര്‍ പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ള്‍ നേ​രി​ല്‍​ക​ണ്ടു വി​ല​യി​രു​ത്തി.

മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ 24 കൗ​ണ്ട​റു​ക​ള്‍ വ​ഴി​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഈ ​കൗ​ണ്ട​റു​ക​ള്‍ എ​ല്ലാം സ​ന്ദ​ര്‍​ശി​ച്ച ക​ള​ക്ട​ര്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി. ഉ​ച്ച​യോ​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഒ​രേ​സ​മ​യം​ത​ന്നെ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ആ​ര്‍​ഒ ആ​ര്‍.​ഐ. ജ്യോ​തി​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ​ന്മു​ള്ള മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്രം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് വി​വി​പാ​റ്റ് എ​ന്നി​വ സ​ഹി​തം 55 ഇ​ന​ങ്ങ​ളാ​ണ് ഓ​രോ ബൂ​ത്തി​ലും നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി​യ​ത്. ഓ​രോ ബൂ​ത്തി​ലും നാ​ല് ജീ​വ​ന​ക്കാ​രാ​ണ് ഡ്യൂ​ട്ടി​ക്കു​ള്ള​ത്.