പ​ത്ത​നം​തി​ട്ട​യി​ൽ ക​ന​ത്ത പോ​ളിം​ഗ്; 10,20,964 പേ​ർ വോ​ട്ട് ചെ​യ്തു ‌
Tuesday, April 23, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യെ​ങ്കി​ലും വോ​ട്ട​ർ​മാ​ർ പി​ന്തി​രി​ഞ്ഞി​ല്ല.
ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണം ക​ണ്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ.
ക​ഴി​ഞ്ഞ​ത​വ​ണ 66.02 ശ​ത​മാ​ന​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ പോ​ളിം​ഗ്. ഇ​തി​നെ മ​റി​ക​ട​ക്കു​മെ​ന്ന സൂ​ച​ന രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ കാ​ണാ​നു​ണ്ടാ​യി​രു​ന്നു.
രാ​ത്രി 9.30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം പോ​ളിം​ഗ് ശ​ത​മാ​നം 74.05. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്. മ​ണ്ഡ​ല​ത്തി​ലെ 13,78,587 വോ​ട്ട​ർ​മാ​രി​ൽ 10,20,964 പേ​ർ വോ​ട്ടു ചെ​യ്ത​താ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭ്യ​മാ​യ വി​വ​രം.
രാ​ത്രി എ​ട്ടു​വ​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് തു​ട​ർ​ന്ന​തി​നാ​ൽ ക​ണ​ക്കു​ക​ൾ ഇ​നി മാ​റ്റം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യ പോ​ളിം​ഗ് വ​ർ​ധ​ന മു​ന്ന​ണി​ക​ൾ​ക്കു ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ച്ചു.
രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ പ​ല​യി​ട​ത്തും യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ളും ബൂ​ത്തു​ക​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും പ്ര​ശ്ന​ങ്ങ​ളാ​യി. ഇ​തി​നി​ടെ​യി​ൽ ബൂ​ത്തു​ക​ൾ​ക്കു മു​ന്പി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ട്ടു.
രാ​വി​ലെ ഒ​ന്പ​തോ​ടെ 5.81 ശ​ത​മാ​നം പേ​ർ വോ​ട്ടു ചെ​യ്തു. പ​ത്തി​ന് 15 ശ​ത​മാ​ന​മാ​യി പോ​ളിം​ഗ് കു​തി​ച്ചു​യ​ർ​ന്നു.
മ​ണ്ഡ​ല​ത്തി​ലെ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ട്ടു.
പ​തി​നൊ​ന്നോ​ടെ പോ​ളിം​ഗ് 21 ശ​ത​മാ​നം ക​ട​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ക​ന​ത്ത പോ​ളിം​ഗ് ന​ട​ന്നു.
ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും നേ​രി​യ വ്യ​ത്യാ​സ​ത്തോ​ടെ​യാ​ണ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള​ളി​യി​ൽ 23ശ​ത​മാ​ന​വും പൂ​ഞ്ഞാ​റി​ൽ 22ശ​ത​മാ​ന​വും പേ​ർ വോ​ട്ടു ചെ​യ്തു.
റാ​ന്നി, കോ​ന്നി, അ​ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ 21 ശ​ത​മാ​ന​ത്തി​ലെ​ത്തി. ആ​റ​ൻ​മു​ള​യി​ൽ 20ഉം ​തി​രു​വ​ല്ല​യി​ൽ 19ഉം ​ശ​ത​മാ​നം പേ​ർ വോ​ട്ടി​ട്ടു. തു​ട​ർ​ന്നു​ള​ള ഓ​രോ മ​ണി​ക്കൂ​റി​ലും പ​ത്ത് ശ​ത​മാ​നം ക​ണ​ക്കെ പോ​ളിം​ഗ് വ​ർ​ധി​ച്ചു വ​ന്നു.ഉ​ച്ച​യ്ക്ക് 12ന് 30 ​ശ​ത​മാ​നം ക​ട​ന്നു.
ഒ​ന്നി​ന് 40 ശ​ത​മാ​ന​വും ര​ണ്ടി​ന് 50ശ​ത​മാ​ന​വും പി​ന്നി​ട്ടു. മ​ണ്ഡ​ല​ത്തി​ലെ 13,78,587 വോ​ട്ട​ർ​മാ​രി​ൽ ര​ണ്ടി​ന 6,90,912 പേ​ർ വോ​ട്ട് ചെ​യ്തു.
കൂ​ടു​ത​ൽ പേ​ർ വോ​ട്ട് ചെ​യ്ത​ത് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലാ​ ണ്. 1,12,005 പേ​രാ​ണ് ആ​റ​ന്മു​ള​യി​ൽ വോ​ട്ട് ചെ​യ്ത​ത്. ശ​ത​മാ​നം 49.17.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള​ള മ​ണ്ഡ​ല​മാ​ണ് ആ​റ​ൻ​മു​ള.

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ 97,450 (54.53 ശ​ത​മാ​നം) പൂ​ഞ്ഞാ​റി​ൽ 92,991 (52.02 ശ​ത​മാ​നം) പേ​രും റാ​ന്നി​യി​ൽ 95983 (50.34 ശ​ത​മാ​നം) പേ​രും കോ​ന്നി​യി​ൽ 98909 (50.79 ശ​ത​മാ​നം) പേ​രും അ​ടൂ​രി​ൽ 99505 (49.2 ശ​ത​മാ​നം) പേ​രും തി​രു​വ​ല്ല​യി​ൽ 94069 ( 45.87 ശ​ത​മാ​നം) പേ​രും വോ​ട്ടു ചെ​യ്തു.
വൈ​കു​ന്നേ​രം നാ​ലി​ന് പോ​ളിം​ഗ് പോ​ളിം​ഗ് 61.43 ശ​ത​മാ​ന​മാ​യി. അ​വ​സാ​ന മി​നി​ട്ടു​ക​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്നു കൊ​ണ്ടി​രു​ന്നു.
അ​ഞ്ചി​ന് 9, 14, 548 പേ​ർ വോ​ട്ട് ചെ​യ്തു. 66.33 ശ​ത​മാ​നം. വൈ​കു​ന്നേ​രം 5.40ന് ​പോ​ളിം​ഗ് 70 ശ​ത​മാ​നം ക​ട​ന്നു.
6.30 ഓ​ടെ 72 ശ​ത​മാ​ന​ത്തി​ലെ​ത്തി. രാ​ത്രി ഏ​ഴി​ന് പോ​ളിം​ഗ് ശ​ത​മാ​നം 73.04 ലെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി - 77.51, പൂ​ഞ്ഞാ​ർ 76.53, തി​രു​വ​ല്ല - 69.48, റാ​ന്നി - 69.67, ആ​റ​ന്മു​ള - 71.33, കോ​ന്നി - 73.3, അ​ടൂ​ർ - 74.44. ‌

കൂ​ടി​യ പോ​ളിം​ഗ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ‌

‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു. 1378587 പേ​രി​ല്‍ 10, 20,964 പേ​ര്‍​വോ​ട്ട് ചെ​യ്തു. 74,05 ശ​ത​മാ​നം വ​രു​മി​ത് .
നി​യോ​ജ​ക​മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പോ​ളിം​ഗ് ശ​ത​മാ​നം കാ​ഞ്ഞി​ര​പ്പ​ള്ളി - 77.94, പൂ​ഞ്ഞാ​ർ 77.26, തി​രു​വ​ല്ല - 70.82, റാ​ന്നി - 70.59, ആ​റ​ന്മു​ള - 72, കോ​ന്നി -74.19, അ​ടൂ​ർ - 76.50.

വോ​ട്ട് ചെ​യ്ത​വ​രി​ല്‍ കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍ ‌‌

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ല​ഭ്യ​മാ​യ വി​വ​ര പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് ചെ​യ്ത​ത് വ​നി​ത​ക​ള്‍. ആ​കെ 5,30,914 സ്ത്രീ​ക​ള്‍ വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ 4,90,047 പു​രു​ഷ​ന്മാ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.
പു​രു​ഷ വോ​ട്ട​ർ​മാ​ർ 6,61,700 പേ​രും സ്ത്രീ ​വോ​ട്ട​ർ​മാ​ർ 7,16,884 പേ​രു​മാ​യി​രു​ന്നു.
രാ​ത്രി ഏ​ഴു​വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 68707 പു​രു​ഷ​ന്മാ​രും 69661 സ്ത്രീ​ക​ളും വോ​ട്ട് ചെ​യ്തു.
നി​യ​മ​സ​ഭാ മ​ണ്ഡ​ലം, വോ​ട്ട് ചെ​യ്ത പു​രു​ഷ​ന്മാ​ര്‍, സ്ത്രീ​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍: പൂ​ഞ്ഞാ​ര്‍ - 69874, 66637. തി​രു​വ​ല്ല - 67752, 74029. റാ​ന്നി-64564, 68089. ആ​റ​ന്മു​ള- 75742, 86407. കോ​ന്നി - 65854, 76430. അ​ടൂ​ര്‍- 68572, 81946. ‌