അ​ഞ്ചി​ന് മു​മ്പ് 2014നെ ​മ​റി​ക​ട​ന്ന് മ​ണ്ഡ​ലം
Tuesday, April 23, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: 2014ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ര്‍​മാ​രു​ടെ​യും ശ​ത​മാ​ന​ത്തി​ന്‍റെ​യും ക​ണ​ക്കി​നെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്നെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം മ​റി​ക​ട​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കാ​ന്‍ ഒ​രു മ​ണി​ക്കൂ​ര്‍ അ​വ​ശേ​ഷി​ക്കെ ആ​കെ 9,14,548 പേ​രാ​ണ് ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ലാ​കെ പോ​ള്‍ ചെ​യ്ത​ത് 8,71,251 പേ​രാ​യി​രു​ന്നു. 2014ല്‍ 66.02 ​പേ​രാ​ണ് ആ​കെ വോ​ട്ട് ചെ​യ്ത​തെ​ങ്കി​ല്‍ ഇ​ക്കു​റി മ​ണി​ക്കൂ​ര്‍ ബാ​ക്കി​നി​ല്‍​ക്കെ ത​ന്നെ അ​ത് 66.33 ആ​യി ഉ​യ​ര്‍​ന്നു. ഈ ​സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ്. 73.01 ശ​ത​മാ​നം. പൂ​ഞ്ഞാ​ര്‍ 71.52, തി​രു​വ​ല്ല 64.19, റാ​ന്നി 65.87, ആ​റ​ന്മു​ള 66.68, കോ​ന്നി 67.97, അ​ടൂ​ര്‍ 68.71 ശ​ത​മാ​നം വോ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ വോ​ട്ട് ചെ​യ്ത​ത് ആ​റ​ന്മു​ള​യി​ലാ​ണ്. 1,51,890 പേ​ര്‍ ആ​റ​ന്മു​ള​യി​ൽ വോ​ട്ട് ചെ​യ്തു. ഏ​റ്റ​വും കു​റ​വ് റാ​ന്നി​യി​ലും. 1,25,600 പേ​ര്‍. കാ​ഞ്ഞി​ര​പ്പ​ള്ളി 1,30,489, പൂ​ഞ്ഞാ​ര്‍ 1,27,839, തി​രു​വ​ല്ല 1,31,623, കോ​ന്നി 1,32,341, അ​ടൂ​ര്‍ 1,39,454 പേ​രും വോ​ട്ട് ചെ​യ്തു. ‌