വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ച്ചു ‌‌
Tuesday, April 23, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​പ​രി​ധി​യി​ൽ നി​ന്നു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ച്ചു.
രാ​ത്രി വൈ​കി​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​രു​ക​യാ​ണ്. മേ​യ് 23വ​രെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കും യ​ന്ത്ര​ങ്ങ​ൾ.പ​ശ്ചി​മ​ബം​ഗാ​ൾ പോ​ലീ​സി​ന്‍റേ​ത​ട​ക്കം പ്ര​ത്യേ​ക സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ​യാ​ണ് ചെ​ന്നീ​ർ​ക്ക​ര​യി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു കാ​വ​ലാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് ചെ​ന്നീ​ർ​ക്ക​ര.‌‌